‌‌121 വർഷങ്ങൾക്ക് ശേഷം സിയാം​ഗ് താഴ്‌വരയിൽ പുതിയ ഉറുമ്പ്! 'നീല ഉറുമ്പിനെ' കണ്ടെത്തി ഇന്ത്യൻ ഗവേഷകർ; ഇതുവരെ കണ്ടെത്തിയത് 40-ഇനം പ്രാണികളെ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‌‌121 വർഷങ്ങൾക്ക് ശേഷം സിയാം​ഗ് താഴ്‌വരയിൽ പുതിയ ഉറുമ്പ്! ‘നീല ഉറുമ്പിനെ’ കണ്ടെത്തി ഇന്ത്യൻ ഗവേഷകർ; ഇതുവരെ കണ്ടെത്തിയത് 40-ഇനം പ്രാണികളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 12:51 pm IST
FacebookTwitterWhatsAppTelegram

പര്യവേക്ഷണത്തിനിടെ നീല ഉറുമ്പിനെ കണ്ടെത്തി ​ഗവേഷകർ. രണ്ട് മില്ലി മീറ്റർ മാത്രമുള്ള ഉറുമ്പിനെയാണ് അരുണാചൽ പ്രദേശിലെ വിദൂര സിയാം​ഗ് താഴ്‌വരയിൽ നിന്ന് ഇന്ത്യൻ ഗവേഷകർ കണ്ടെത്തിയത്. പരാപരാട്രേച്ചിന നീല ‘Paraparatrechina neela’ എന്നാണ് പുതിയ ഉറുമ്പിന് ​ഗവേഷകർ ഇതിന് നൽകിയിരിക്കുന്ന പേര്.

വലിയ കണ്ണുകൾ, ഉപ- ത്രികോണാകൃതിയിലുള്ള തലയും വായും, അഞ്ച് പല്ലുകൾ‌ എന്നിവയാണ് പുതുതായി കണ്ടെത്തിയ ഉറുമ്പിനുള്ളത്. അതിന്റെ നീല ശരീരമാണ് ​ഗവേഷകരുടെ മനം കവർന്നിരിക്കുകയാണ്. പ്രാണികൾക്കിടയിൽ അപൂർവമാണ് ഇത്തരത്തിലൊരു നീലിമ. ചിത്രശലഭങ്ങൾ, വണ്ടുകൾ, തേനീച്ചകൾ, പല്ലികൾ തുടങ്ങിയ ഏതാനും പ്രാണികളിൽ നീല നിറം സാധാരണയായി കാണപ്പെടുന്നുണ്ടെങ്കിലും ഉറുമ്പുകളിൽ ഇത് താരതമ്യേന അപൂർവമാണ്.

ലോകമെമ്പാടുമുള്ള അറിയപ്പെടുന്ന 16,724 സ്പീഷീസുകളിലും ഉപജാതികളായ ഉറുമ്പുകളിലും ചിലത് മാത്രമേ നീല നിറവും മറ്റും പ്രകടിപ്പിക്കാറുള്ളൂ. പലപ്പോഴും ബയോളജിക്കൽ ഫോട്ടോണിക് നാനോസ്ട്രക്ചറുകളുടെ ക്രമീകരണത്തിലൂടെയാണ് നിറവ്യത്യാസം സംഭവിക്കുന്നത്. എന്നാൽ നിറവ്യത്യാസങ്ങൾ‌ ആശയവിനിമയത്തിനോ പാരിസ്ഥിതിക ഇടപെടലുകൾക്കോ സഹായിക്കുമോയെന്ന് വിശദമായി പഠിക്കേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

121 ‌‌‌വർഷങ്ങൾക്ക് ശേഷമാണ് പരാപരാട്രെചിന ജനുസിലേക്ക് പുതിയ ഒരു ജീവിയെ ഉൾപ്പെടുത്തുന്നത്. താഴ്വരയിലെ യിങ്കു ​ഗ്രാമത്തിൽ വൈകുന്നര സമയത്ത് പര്യവേക്ഷണം നടത്തുകയായിരുന്നു സംഘം. ഇതിനിടെ ഏകദേശം പത്തടി ഉയരത്തിലുള്ള ഒരു മരത്തിന്റെ ദ്വാരം പര്യവേക്ഷണം ചെയ്യുന്നതിനിടെ തീനാളം പോലെ എന്തോ ഒന്ന് കണ്ടു. മങ്ങിയ വെളിച്ചത്തിൽ ​ഗവേഷകർ രണ്ട് പ്രാണികളാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് അവ ഉറുമ്പുകളാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്ന് ​ഗവേഷകർ പറഞ്ഞു.

ബെംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയോൺമെൻ്റും (ATREE) ഫ്ലോറിഡ സർവകലാശാലയിലും സംയുക്തമായാണ് ​ഗവേഷണം നടത്തിയത്. ATREE-ലെ ശാസ്ത്രജ്ഞരായ ഡോ.പ്രിയദർശനൻ ധർമ്മ രാജനും സഹനശ്രീ ആർ. ഫ്ലോറിഡ സർവകലാശാലയിലെ അശ്വജ് പുന്നാഥും നടത്തിയ ​പഠനങ്ങൾ ഓപ്പൺ-ആക്സസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ‘അഭോർ പര്യവേഷണ’ത്തിന് ശേഷം സിയാം​ഗ് താഴ്‌വരയിലെ ജൈവവൈവിധ്യം പുനഃപരിശോധിക്കാനുള്ള പര്യവേഷണത്തിലായിരുന്നു സംഘം. ബ്രിട്ടീഷ് സൈനികാഭ്യാസത്തിന്റെ ഭാ​ഗമായിരുന്നു 1911-1912 കാലഘട്ടത്തിൽ ചരിത്രപരമായ പര്യവേക്ഷണം നടത്തിയത്.

121 വർഷങ്ങൾക്ക് ശേഷം നടത്തിയ പര്യവേക്ഷണത്തിൽ ഇതുവരെ ഒരു പുതിയ ഉപകുടുംബം, ആറ് പുതിയ ജനുസ്സുകൾ, 40-ലധികം പുതിയ ഇനം പ്രാണികൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഹിമാലയൻ ജൈവവൈവിധ്യ ഹോട്ട്സ്പോട്ട് ആയാണ് താഴ്വര അറിയപ്പെടുന്നത്. ഇതിൽ ഭൂരിഭാ​ഗവും പര്യവേക്ഷണം ചെയ്യപ്പെടാതെ കിടക്കുകയാണ്. 1911 മുതൽ നടത്തിയ പര്യവേക്ഷണത്തിന്റെ കണ്ടെത്തലുകൾ നിരവധി വാല്യങ്ങളിലായി ഇന്ത്യൻ മ്യൂസിയത്തിന്റെ റെക്കോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Tags: New antArunachal’s Siang Valleyafter 121 yearsParaparatrechina neela
ShareTweetSendShare

More News from this section

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്‌ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

‘ഇത് ഇന്ത്യയിൽ മാത്രമേ സാധിക്കൂ’; മുംബൈയിൽ വീട്ടിലെത്തി അഞ്ച് മിനിറ്റിനുള്ളിൽ രക്തസാമ്പിൾ ശേഖരണം, അധികചാർജില്ലാത്ത സേവനം കണ്ട് അമ്പരന്ന് അമേരിക്കൻ യുവതി, വീഡിയോ വൈറൽ

‘ഇടതും തൃണമൂലും അനുവദിച്ചില്ല’; ബംഗാളിലെ അധികാരമാറ്റത്തിന് പിന്നാലെ 20 വർഷത്തിന് ശേഷം തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക്

Latest News

ഹര്‍മന്‍പ്രീത്തിന് പകരം ഇന്ത്യയെ നയിക്കുമോ? മറുപടിയുമായി സ്മൃതി മന്ദാന

3 കോടി നൽകിയാൽ മന്ത്രിയാക്കാം’; വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് വ്യാജ ഫോൺ, സൈബർ തട്ടിപ്പിന് പിന്നാലെ പരാതിയുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ദുരന്തം; വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാന് തമിഴ്നാടിന്റെ പൂർണ പിന്തുണ; മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും, മോഹൻലാലിനൊപ്പം ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല

മയൂരിനെ അവതരിപ്പിച്ച് ഡല്‍ഹി; കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഔദ്യോഗിക മസ്‌കോട്ട് പ്രഖ്യാപിച്ചു

പിണറായി വിജയന്റെ മകൾക്ക് വേണ്ടി പോരാടി ഷുഗറും കൂടി കാലിനും വയ്യാണ്ടായി ഐ.പി. ബിനു; സുഖമായി എ.സി. റൂമിൽ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്ന വീണ

മെസിയുടെ മാജിക്കോ, ബെല്ലിങ്ഹാമിന്റെ യുവത്വമോ? ലോകകപ്പ് സെമിയില്‍ അര്‍ജന്റീന-ഇംഗ്ലണ്ട് തീപാറും പോര്

സ്പാനിഷ് പ്രതിരോധ മതിലില്‍ തട്ടി വീണ് എംബാപ്പെയും ഡെംബലെയും; ഫ്രാന്‍സിനെ വീഴ്‌ത്തി ഫൈനലിലേക്ക് കുതിച്ച് സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies