'ഇടതും തൃണമൂലും അനുവദിച്ചില്ല'; ബംഗാളിലെ അധികാരമാറ്റത്തിന് പിന്നാലെ 20 വർഷത്തിന് ശേഷം തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക്
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇടതും തൃണമൂലും അനുവദിച്ചില്ല’; ബംഗാളിലെ അധികാരമാറ്റത്തിന് പിന്നാലെ 20 വർഷത്തിന് ശേഷം തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2026, 12:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്ന് നാടുകടത്തപ്പെട്ട പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രീൻ ഏകദേശം ഇരുപത് വർഷത്തിന് ശേഷം കൊൽക്കത്തയിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഓഗസ്റ്റ് 1-ന് കൊൽക്കത്തയിലെ രബീന്ദ്ര സദനിൽ നടക്കുന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുമെന്ന് തസ്ലീമ നസ്രീൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

പശ്ചിമ ബംഗാളിൽ ഇടതുമുന്നണി സർക്കാർ അധികാരത്തിലിരിക്കെ, 2007-ൽ തസ്ലീമ നസ്രീന് കൊൽക്കത്ത വിടേണ്ടിവന്നത്.  രചനകൾക്കെതിരെ അക്രമാസക്ത പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഇത്തരം ഒരു തീരുമാനം അവർക്ക് എടുക്കേണ്ടി വന്നത്. പിന്നീട് പലതവണ തിരിച്ചെത്താൻ ശ്രമിച്ചെങ്കിലും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സന്ദർശനങ്ങൾ നടക്കാതെ പോവുകയായിരുന്നു.

ഇത്തവണ സെക്കുലർ മിഷൻ, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ബംഗ്ലാദേശ് ഫ്രീഡം ഫൈറ്റേഴ്‌സ് ഫൗണ്ടേഷൻ (HRBFF) എന്നീ സംഘടനകളുടെ ക്ഷണപ്രകാരമാണ് അവർ കൊൽക്കത്തയിലെത്തുന്നത്. മതമൗലികവാദത്തിനെതിരായ നിലപാടിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള ശബ്ദത്തിനുമുള്ള അംഗീകാരമായാണ് ക്ഷണമെന്ന് സംഘാടകർ അറിയിച്ചു.

കൊൽക്കത്ത തന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത നഗരമാണെന്ന് തസ്ലീമ നസ്രീൻ പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാൽ, മതമൗലികവാദ സംഘടനകളുടെ പ്രതിഷേധവും സുരക്ഷാ ആശങ്കകളും കാരണം രണ്ട് പതിറ്റാണ്ടോളം നഗരത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരികയായിരുന്നു. “കൊൽക്കത്തയിലേക്ക് മടങ്ങണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. എന്നാൽ ഇടതുമുന്നണി സർക്കാരും പിന്നീട് തൃണമൂൽ കോൺഗ്രസ് സർക്കാരും അത് അനുവദിച്ചില്ല. അതിനാൽ അത് ഏറെക്കാലം പൂർത്തിയാകാത്ത ആഗ്രഹമായി തുടർന്നു. ഇനി കാര്യങ്ങൾ മാറുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നാണ് അവർ കുറിച്ചത്.

 

Tags: Taslima Nazrin
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്‌ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

‘ഇത് ഇന്ത്യയിൽ മാത്രമേ സാധിക്കൂ’; മുംബൈയിൽ വീട്ടിലെത്തി അഞ്ച് മിനിറ്റിനുള്ളിൽ രക്തസാമ്പിൾ ശേഖരണം, അധികചാർജില്ലാത്ത സേവനം കണ്ട് അമ്പരന്ന് അമേരിക്കൻ യുവതി, വീഡിയോ വൈറൽ

ഹോർമുസ് ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ നാവികരുടെ സുരക്ഷയ്‌ക്ക് അടിയന്തര ഇടപെടൽ; ‘Seafarer-First’ പദ്ധതിയുമായി കേന്ദ്രം, തത്സമയ നിരീക്ഷണത്തിനും 24×7 സഹായ സംവിധാനത്തിനും നിർദേശം

ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; വിഷം കഴിച്ച് ജീവനൊടുക്കിയെന്ന് സംശയം; ഫോണിൽ നിന്നും വീഡിയോ കണ്ടെടുത്തു

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ റാണ മുഹമ്മദ് അഷ്ഫാഖ് ഭീകരർക്ക് പരിശീലനം; പാകിസ്താൻ മാർകസി മുസ്ലിം ലീഗിന്റെ സഹായത്തോടെ റിക്രൂട്ട്മെൻറ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

‘യജമാനനെ ഒറ്റയ്‌ക്കാത്ത 15 വർഷത്തെ ആത്മബന്ധം”; ഉടമയുടെ മരണത്തിന് പിന്നാലെ വിലാപയാത്രയിൽ ഒപ്പം നടന്ന വിശ്വസ്തനായ വളർത്തുനായ കുഴഞ്ഞുവീണ് മരിച്ചു

Latest News

സ്പാനിഷ് പ്രതിരോധ മതിലില്‍ തട്ടി വീണ് എംബാപ്പെയും ഡെംബലെയും; ഫ്രാന്‍സിനെ വീഴ്‌ത്തി ഫൈനലിലേക്ക് കുതിച്ച് സ്‌പെയിന്‍

കൊച്ചിയും പരിസരപ്രദേശങ്ങളും നിരോധിത ഭീകരസംഘടനകളുടെയും അന്താരാഷ്‌ട്ര മയക്കുമരുന്ന് മാഫിയയുടെയും സുരക്ഷിത താവളം; കായിക ക്ലബ്ബുകളുടെ മറവിൽ ആയുധപരിശീലനം; അമിത് ഷായ്‌ക്ക് കത്ത്

‘ഇടതും തൃണമൂലും അനുവദിച്ചില്ല’; ബംഗാളിലെ അധികാരമാറ്റത്തിന് പിന്നാലെ 20 വർഷത്തിന് ശേഷം തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക്

മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു; വിടപറഞ്ഞത് നോക്കുവിദ്യ പാവകളിയെ ലോകവേദിയിലെത്തിച്ച അതുല്യ കലാകാരി ; അപൂർവ പാരമ്പര്യ കലയുടെ ജനകീയയുഗത്തിന് തിരശ്ശീല

ഊബർ, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുടെ ഉയർന്ന കമ്മീഷനെതിരെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ജൂലൈ 21 മുതൽ സംസ്ഥാനത്ത് സർവീസ് തടസപ്പെടാൻ സാധ്യത

‘എന്ത് തരത്തിലുള്ള യുവ ഐക്കണാണ് നിങ്ങൾ?’; വികലാംഗരെ പരിഹസിച്ച പരാമർശത്തിൽ യൂട്യൂബർ സമയ് റെയ്‌നയെ ശാസിച്ച് സുപ്രീംകോടതി, 3 ലക്ഷം രൂപ പിഴ

ഇന്ത്യ-യുകെ വ്യാപാര കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ; കാർ മുതൽ ബിസ്‌കറ്റ് വരെയുള്ള ഉൽപ്പന്നങ്ങളുടെ വില കുറയും; കയറ്റുമതിക്കും വൻ നേട്ടം; കർഷകരുടെ താൽപര്യം സംരക്ഷിച്ച് കേന്ദ്രം

Majuli [Assam], Jul 14 (ANI): Locals make their way by boats through a flood-affected area as the water level of the Subansiri River rises due to the opening of NHPC Dam gates near the Majuli-Lakhimpur border, in Majuli on Tuesday. (ANI Video Grab)

അസമിൽ പ്രളയം രൂക്ഷം; മരണം നാലായി, 37,000-ത്തിലേറെ പേർ ദുരിതത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies