മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയെ മാതൃകയാക്കി സോഷ്യൽ മീഡിയയിലൂടെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ ലോകകപ്പ് താരം കേദാർ ജാഥവ്. ധോണിയുമായി അടുത്ത ബന്ധം പുലർത്തുന്ന മഹാരാഷ്‌ട്ര ബാറ്റർ അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുത്താണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
1,500 മണിക്കൂർ നീണ്ട എന്റെ കരിയറിലൂട നീളം നൽകിയ പിന്തുണയ്‌ക്കും സ്നേഹത്തിനും നന്ദി പറയുന്നു. ഇപ്പോൾ മുതൽക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിക്കുന്നു.– എന്നായിരുന്നു ഇസ്റ്റഗ്രാമിലെ പോസ്റ്റ്. 2020 ഓഗസ്റ്റ് 15ന് സമാനമായ വാക്കുകളിലാണ് ധോണിയും വിരമിക്കൽ പ്രഖ്യാപിച്ചത്. കിഷോർ കുമാറിന്റെ ഗാനം ഉൾപ്പെടുത്തിയ വീഡിയോയിൽ കേദാർ കരിയറിലെ മനോഹര മുഹൂർത്തങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘മെയിൻ പാൽ ദോ പാൽ കാ ഷേര്‍ ഹൂന്’ എന്ന ഗാനം ഉൾപ്പെടുത്തി കരിയറിലെ ചിത്രങ്ങള്‍ പങ്കുവച്ച വീഡിയോ പുറത്തുവിട്ടായിരുന്നു ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം.
ഇന്ത്യക്ക് വേണ്ടി 73 ഏകദിനങ്ങളും 9 ടി20 കളിച്ച കേദാർ സജീവമായിരുന്നത് 2014 മുതൽ 2020 വരെയാണ്. ഏകദിനത്തിൽ 1389 റൺസ് നേടി 39-കാരൻ രണ്ടു സെഞ്ച്വറികളും ആറ് അർദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. പാർട്ട് ടൈം സ്പിന്നറായ ജാഥവ് 27 വിക്കറ്റുകളും നേടി. ടി20 യിൽ 122 റൺസാണ് സമ്പാദ്യം. 2019 ലോകകപ്പ് സെമികളിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ജാഥവ്.
View this post on Instagram
“>
View this post on Instagram
View this post on Instagram
“>