ടി20 ലോകപ്പിന് മുമ്പായി 10 വർഷം നീണ്ട യാത്രയെക്കുറിച്ച് വിവരിച്ച് ഇന്ത്യൻ താരവും മലയാളിയുമായ സഞ്ജു സാംസൺ. ബിസിസിഐ പുറത്തിറക്കിയ വീഡിയോയിലാണ് കടന്നു വന്ന വഴികളെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും മലയാളി താരം വാചാലനായത്.’ 10 വർഷം നീണ്ട യാത്രയിൽ ഒരുപട് തോൽവികളും ചില വിജയങ്ങളുമാണ് ഉണ്ടായത്. സത്യം പറഞ്ഞാൽ ഏറ്റവും പരിചയ സമ്പന്നനായ നന്നായി ഒരുങ്ങിയ സഞ്ജു സാംസൺ ആണ് ലോകകപ്പിനെത്തിയത്. നിർണായക ടൂർണമെന്റിന് മുൻപ് എനിക്ക് അറിയേണ്ടതെല്ലാം ജീവിതവും ക്രിക്കറ്റുമാണ് എന്നെ പഠിപ്പിച്ചത്”- സഞ്ജു പറഞ്ഞു
‘എന്റെ ചിന്തകളെല്ലാം ഐപിഎല്ലിൽ മാത്രമായിരുന്നു. അവിടെ ഒരുപാട് കാര്യങ്ങൾ ചെയ്യാനും ചിന്തിക്കാനുമുണ്ടായിരുന്നു. എന്റെ മനസ് എപ്പോഴു അതിൽ തന്നെ മുഴുകകയായിരുന്നു. പക്ഷേ എന്റെ മനസിന്റെ അടിത്തട്ടിൽ ലോകകപ്പ് സെലക്ഷന്റെ ചിന്തകളുണ്ടായിരുന്നു. കാരണം അതാെരു മഹത്തായ കാര്യമല്ലേ”.
🗣️🗣️ 𝙒𝙤𝙧𝙡𝙙 𝘾𝙪𝙥 𝙎𝙚𝙡𝙚𝙘𝙩𝙞𝙤𝙣 𝙬𝙖𝙨 𝙖 𝙝𝙪𝙜𝙚 𝙩𝙝𝙞𝙣𝙜
Staying positive, learnings from setbacks and warm reception from fans 🤗
Up close and personal with Sanju Samson 👌👌 – By @RajalArora
WATCH 🎥🔽 #TeamIndia | #T20WorldCup | @sanjusamson
— BCCI (@BCCI) June 3, 2024
“>
‘ലക്നൗവിനെതിരായ മത്സരം ഞാൻ ജയിപ്പിക്കാൻ പോവുകയാണെന്നും അതിന് തയാറാണെന്നും ആരെയും കാണിക്കണമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അത് ഒരിക്കലും അങ്ങനെയായിരുന്നില്ല, ഞാൻ ഒരിക്കലും ഒരിടത്തും വൈകാരികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ കേരളത്തിന് വേണ്ടി കളിക്കുമ്പോൾ ചിലപ്പോൾ അത് സംഭവിച്ചിട്ടുണ്ട്.
വ്യക്തിഗതമായ വെല്ലിവിളിക്കുമ്പോൾ നിങ്ങളുടെ മികച്ചത് പുറത്തുവരുമല്ലോ. എന്നാൽ ലക്നൗവിനെതിരായ മത്സരം ഫിനിഷ് ചെയ്യുമ്പോൾ എന്റെ മനസിൽ വൈകാരികമായി ഒരു പ്രതികരണമുണ്ടായെന്ന് മനസിലായി. അത് ഞാൻ വളരെ ആസ്വദിച്ചു”– സഞ്ജു പറഞ്ഞു. ബുധനാഴ്ച അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.















