വലകുലുക്കാൻ ഇനിയാര്? ഗുഡ് ബൈ ഛേത്രി; ഇന്ന് അവസാന അന്താരാഷ്ട്ര മത്സരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വലകുലുക്കാൻ ഇനിയാര്? ഗുഡ് ബൈ ഛേത്രി; ഇന്ന് അവസാന അന്താരാഷ്‌ട്ര മത്സരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2024, 10:12 am IST
FacebookTwitterWhatsAppTelegram

ലോക ഫുട്ബോൾ ഭൂപടത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തിയ ആ പതിനൊന്നാം നമ്പറുകാരൻ ഇന്ന് നീല കുപ്പായത്തോട് വിട പറയും. ഇന്ത്യൻ ഫുട്‌ബോളിന്റെ മക്കയായ കൊൽക്കത്തയിൽ കുവൈറ്റിനെതിരെയാണ് അവസാന അന്താരാഷ്‌ട്ര മത്സരം. ഒരൊറ്റ ലക്ഷ്യം മാത്രമാണ് ഇന്ത്യൻ ഇതിഹാസത്തിന്റെ മുന്നിലുള്ളത്, ജയിക്കണം, ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് ടീമിനെ എത്തിച്ചെന്ന അഭിമാനത്തോടെ ജയിച്ചാൽ സന്തോഷത്തോടെ പടിയിറങ്ങണം. രാത്രി 7 മണിക്ക് കൊൽക്കത്ത സാൾട്ട് സ്റ്റേഡിയത്തിലാണ് മത്സരം. സ്‌പോർട്‌സ് 18 ചാനലിലും ജിയോ സിനിമയിലും മത്സരം കാണാം.

2005 ജൂൺ 12 ഇന്ത്യ പാകിസ്താനെ നേരിടുന്നു. വൈകാരികമായ മത്സരമാണ് നടക്കുന്നത്. സ്റ്റാർ സ്‌ട്രൈക്കർ ബൈച്ചുങ് ബൂട്ടിയ പരിക്കിന്റെ പിടിയിലാണ്. പകരമാരെന്ന ചോദ്യത്തിന് പരിശീലകൻ സുഖ്വീന്ദർ സിംഗ് കളത്തിലിറക്കിയത് ഒരു 20-കാരൻ പയ്യനെ. 65ാം മിനിറ്റിൽ പിന്നിലേക്ക് വന്ന  പന്തിനെ കാലിൽ കൊരുത്ത് അയാൾ ബോക്‌സിലേക്ക് കയറ്റി. ഡിഫൻഡർമാരെ വെട്ടി ഒഴിഞ്ഞ് ആ പന്ത് ലക്ഷ്യം കണ്ടു. ഇന്ത്യൻ ഫുട്‌ബോളിന്റെ ആകാശത്ത് സുനിൽ ഛേത്രിയെന്ന താരം ഉദിച്ചുയർന്നു. രാജ്യത്തിനായി 150 മത്സരങ്ങളിൽ നിന്ന് നേടിയത് 94 ഗോളുകൾ. രാജ്യാന്തര തലത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ ലിസ്റ്റിൽ നാലാമൻ. ഇപ്പോഴും കളിക്കളത്തിലുളളവരുടെ പട്ടികയിൽ മൂന്നാമൻ. മുന്നിലുള്ളത് സാക്ഷാൽ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ആണെന്ന് അറിയുമ്പോൾ ഛേത്രിയെന്ന കളിക്കാരൻ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നത് ഇന്ത്യൻ ഫുട്‌ബോളിന്റെ മേൽവിലാസം കൂടിയാണ്. ആ മേൽവിലാസത്തിന് ഇനിയാരാകും പകരക്കാരനെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഇന്ത്യൻ നായകന്റെ അവസാന മത്സരം കാണാൻ അരലക്ഷത്തിലധികം കാണികൾ സ്‌റ്റേഡിയത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ. എം വിജയൻ ഉൾപ്പെടെയുള്ള പ്രമുഖതാരങ്ങൾ ഇതിഹാസത്തിന്റെ മത്സരം കാണാൻ കൊൽക്കത്തയിലെത്തിയിട്ടുണ്ട്. ഛേത്രിക്ക് വേണ്ടി എല്ലാം മറന്ന് പോരാടുമെന്ന് ബ്ലൂടൈഗേഴ്‌സും ഉറക്കെ പറഞ്ഞു കഴിഞ്ഞു.

Tags: retirementSunil Chhetri
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies