കോയമ്പത്തൂർ: ബിജെപി പരാജയപ്പെട്ടതിന്റെ സന്തോഷത്തിൽ നടുറോഡിൽ ആടിന്റെ തലയറുത്ത് മാറ്റിയ സംഭവത്തിൽ ഡിഎംകെയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ച് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരർ കൊല്ലുന്നതിന് സമാനമായാണ് അണ്ണാമലൈയുടെ ചിത്രം കഴുത്തിൽ കെട്ടി തൂക്കിയ ആടിനെ പരസ്യമായി ഡിഎംകെ പ്രവർത്തകർ അറുത്തത്. ഈ ദൃശ്യങ്ങൾ രാജ്യത്തെ മുഴുവൻ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിഎംകെ പ്രവർത്തകർക്ക് താക്കീതുമായി അണ്ണാമലൈ രംഗത്തു വന്നത്. ആടിനെയല്ല, അത്രയ്‌ക്ക് ദേഷ്യമുണ്ടെങ്കിൽ തന്നെ വെട്ടിക്കൊല്ലാൻ അണ്ണാമലൈ പ്രതികരിച്ചു.
“ആടിനെ കൊണ്ടുവന്ന് നടുറോഡിൽ വച്ച് അറുത്ത് കൊല്ലുന്നതും അതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കുന്നതും കണ്ടു. അങ്ങനെ വെട്ടണമെങ്കിൽ എന്നെ വെട്ട്. ഡിഎംകെ പ്രവർത്തകർക്ക് അത്രയ്‌ക്ക് ദേഷ്യം വരുന്നുണ്ടെങ്കിൽ ഒന്നും ചെയ്യാത്ത പാവം ആടിനെ ഉപേക്ഷിച്ച് എന്നെ വെട്ടി നോക്കൂ”.
“ഞാൻ കോയമ്പത്തൂരിൽ തന്നെ ഉണ്ടാവും. ഇതാണ് എന്റെ നാട്, ഇവിടെയാണ് ഞാൻ ജീവിക്കുന്നത്. ഇവിടുത്തെ ബിജെപിയുടെ പാർട്ടി ഓഫീസും എല്ലാവർക്കും അറിയാം. അണ്ണാമലൈയുടെ ദേഹത്ത് കൈ വെയ്‌ക്കണമെന്നാണ് ആശയെങ്കിൽ വാ, കൈ വെയ്‌ക്ക്” -അണ്ണാമലൈ തുറന്നടിച്ചു.
“Instead of going after innocent goats, come to me, I’m here only”
@annamalai_k Ji a fighter…..👏 pic.twitter.com/8nJqYG57VC
— Mr Sinha (Modi’s family) (@MrSinha_) June 6, 2024
“>















