അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ വിജയകരമായി ഡോക് ചെയ്ത് ബോയിംഗ് സ്റ്റാർലൈനർ. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും, സഹ സഞ്ചാരിയായ ബുച്ച് വിൽമോറുമാണ് ഈ യാത്രയിലൂടെ പുതിയ ചരിത്രം കുറിച്ചത്. ഹീലിയം ചോർച്ച ഉൾപ്പെടെയുള്ള ചില സാങ്കേതിക തകരാറുകളെ തുടർന്ന് പ്രതീക്ഷിച്ചതിലും ഒരു മണിക്കൂർ വൈകി, ഇന്ത്യൻ സമയം 11.07ഓടെയാണ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. 26 മണിക്കൂറിലധികം സമയമെടുത്താണ് പേടകം ഐഎസ്എസിൽ ഡോക് ചെയ്തത്.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള തന്റെ മൂന്നാമത്തെ യാത്ര നൃത്തം ചെയ്താണ് സുനിത വില്യംസ് ആഘോഷമാക്കിയത്. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. നിലവിൽ ഐഎസ്എസിലുള്ള ഏഴ് ബഹിരാകാശ യാത്രികരും ചേർന്നാണ് ഇരുവരേയും സ്വാഗതം ചെയ്തത്. നിലയത്തിലേക്ക് എത്തുന്നതിന് മുന്നോടിയായി പരമ്പരാഗതമായി ഇവിടെ സ്ഥാപിച്ചിരിക്കുന്ന മണി മുഴക്കുന്നതും വീഡിയോയിൽ കാണാം. തന്റെ മറ്റൊരു കുടുംബമാണിതെന്നും, ഇവിടേക്കുള്ള സ്വീകരണത്തിന് നന്ദി അറിയിക്കുന്നതായും സുനിത വില്യംസ് പറയുന്നു.
Hugs all around! The Expedition 71 crew greets Butch Wilmore and @Astro_Suni aboard @Space_Station after #Starliner docked at 1:34 p.m. ET on June 6. pic.twitter.com/wQZAYy2LGH
— Boeing Space (@BoeingSpace) June 6, 2024
നാസയുടെ കൊമേഷ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള സ്റ്റാർലൈനറിന് വേണ്ടി നടത്തുന്ന ആദ്യ പരീക്ഷണയാത്ര കൂടിയാണിത്. വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാസയോടൊപ്പം ചേർന്ന് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. ഒരാഴ്ചയോളം സമയം ഇരുവരും ബഹിരാകാശ നിലയത്തിൽ ചെലവഴിക്കും. വിവിധ പരീക്ഷണങ്ങളും പരിശോധനകളും ഈ സമയത്ത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Listen to the @Space_Station crew's remarks welcoming #Starliner Crew Flight Test commander Butch Wilmore and pilot @Astro_Suni to ISS after entering today at 3:45 p.m. ET. pic.twitter.com/2TGVNQW89r
— Boeing Space (@BoeingSpace) June 6, 2024