വൈത്തിരി: വയനാട് വൈത്തിരിയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. സ്വർണം തട്ടിയെടുത്തതിനെ ചൊല്ലിയാണ് സംഘർഷമെന്നാണ് വിവരം. സംഭവത്തിൽ 6 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മലപ്പുറം സ്വദേശിയായ ഷിഹാബിൽ നിന്നും വയനാട് പൊഴുതന സ്വദേശി റാഷിദ് സ്വർണം തട്ടിയെടുത്തെന്നും ഇതാണ് അക്രമത്തിന് കാരണമെന്നുമാണ് വിവരം. വയനാട്ടിൽ എത്തിയ ഷിഹാബിന്റെ സംഘവും റാഷിദിന്റെ സംഘവും വൈത്തിരിയിൽ വച്ച് ഏറ്റുമുട്ടുകയായിരുന്നു.
അറസ്റ്റിലായവർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്.















