മഴയെത്തും മുൻപെയിൽ ശോഭന വേണ്ടെന്ന് മമ്മൂട്ടി , വേറെ നടിമാരെ നിർദ്ദേശിച്ചു ; ആനിയെ കാണാൻ ആൺകുട്ടിയെ പോലെയെന്നും നടൻ ; കമൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മഴയെത്തും മുൻപെയിൽ ശോഭന വേണ്ടെന്ന് മമ്മൂട്ടി , വേറെ നടിമാരെ നിർദ്ദേശിച്ചു ; ആനിയെ കാണാൻ ആൺകുട്ടിയെ പോലെയെന്നും നടൻ ; കമൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 11:01 am IST
FacebookTwitterWhatsAppTelegram

മമ്മൂട്ടി, ശോഭന, ആനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 1995-ൽ പുറത്തിറങ്ങിയ കമലിന്റെ ചിത്രമാണ് ‘മഴയെത്തും മുൻപെ’. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ . ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിങ്ങിൽ മമ്മൂട്ടി ഇടപ്പെട്ടതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ കമൽ. ചിത്രത്തിൽ നിന്ന് ശോഭനയെ മാറ്റാനാണ് മമ്മൂട്ടി നിർദ്ദേശിച്ചത് എന്നാണ് കമൽ പറയുന്നത്. സിനിമാ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമലിന്റെ പ്രതികരണം .

“മഴയെത്തും മുൻപെ എന്ന ചിത്രത്തിന്റെ കഥ ശ്രീനി മമ്മൂക്കയോട് ഫോണിലാണ് പറഞ്ഞത്. ഇന്നത്തെ പോലെ നേരിട്ട് പോയി കഥ പറയുന്ന രീതിയൊന്നും അന്നില്ല. പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ മമ്മൂക്കയ്‌ക്ക് ഇഷ്‌ടമായി. ഫാമിലിയേയും യൂത്തിനേയും പിടിക്കുന്ന സിനിമയായിരിക്കുമെന്ന് മമ്മൂക്ക പറഞ്ഞു. കോളേജിലേയും ഹോസ്റ്റലിലേയുമൊക്കെ തമാശകൾ ആളുകൾക്ക് ഇഷ്‌ടമാകുമെന്ന് പറഞ്ഞു.

അതുപോലെ ഇമോഷണൽ ട്രാക്ക്. അന്നത്തെ മമ്മൂക്കയുടെ സിനിമകളിലെ ഏറ്റവും വലിയ വിജയം ഇമോഷണൽ ട്രാക്കുകളായിരുന്നു. സ്ക്രിപ്റ്റ് ഓക്കെ ആയപ്പോൾ പിന്നെ കാസ്റ്റിങ് ആയിരുന്നു പ്രശ്നം. ശ്രീനിവാസന്റേയും മമ്മൂക്കയുടേയും വേഷം ആദ്യമേ തീരുമാനിച്ചു. ശോഭനയെയാണ് ആദ്യം തന്നെ നായികയുടെ റോളിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ ശോഭനയെ മാറ്റാൻ പറ്റുമോ എന്നായിരുന്നു മമ്മൂക്ക ചോദിച്ചത്.

ഞാനും ശോഭനയും കുറേ പടത്തിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇനി വരാനിരിക്കുന്ന ചില സിനിമകളിലും ശോഭന തന്നെയാണ് നായിക. വേറെ ഏതെങ്കിലും നടിമാരെ ഇടാൻ പറ്റുമോ എന്ന് ചോദിച്ചു. കുറച്ചു നടിമാരുടെ പേരുകളും അദ്ദേഹം നിർദേശിച്ചു. പക്ഷേ ശോഭനയല്ലാതെ മറ്റൊരാളെ പരിഗണിക്കാൻ ഞങ്ങൾക്കാവുമായിരുന്നില്ല.

കാരണം ഈ കഥാപാത്രം ഒരു ഡാൻസറാണ്. മാത്രമല്ല നൃത്തം ചെയ്യുന്ന ഒരാൾ അവരുടെ ശരീരം തളർന്നുപോകുന്ന പോലെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. ശോഭന ചെയ്യുമ്പോൾ അത് ആളുകൾക്ക് പെട്ടെന്ന് ഐഡൻ്റിഫൈ ചെയ്യാൻ പറ്റും. എന്നാൽ മമ്മൂക്കയ്‌ക്ക് അത് അത്രയും തൃപ്‌തിയുണ്ടായിരുന്നില്ല. പക്ഷേ ഒടുവിൽ ശോഭനയെ തന്നെ തീരുമാനിച്ചു.

പിന്നെ ആനിയുടെ കാര്യം പറഞ്ഞു. ഇയാളുടെ പിറകെ നടക്കുന്ന ഒരു പെൺകുട്ടിയാണ്. ആനി അന്ന് ‘അമ്മയാണെ സത്യം’ എന്ന ബാലചന്ദ്രമേനോന്റെ പടത്തിലാണ് ആദ്യമായി അഭിനയിച്ചത്. അതിന് ശേഷം വേറെ പടത്തിലൊന്നും അഭിനയിച്ചില്ല. എനിക്ക് ആ സിനിമ കണ്ടപ്പോൾ തന്നെ ആനിയുടെ അഭിനയം ഇഷ്‌ടപ്പെട്ടു.

അങ്ങനെയാണ് ആനിയുടെ കാര്യം പറയുന്നത്. മമ്മൂക്ക ആദ്യം പറഞ്ഞത് ആ പെണ്ണിനെ കണ്ടാൽ ആണാണെന്നല്ലേ തോന്നുക എന്നായിരുന്നു. തമാശയായി പറഞ്ഞതാണ്. അങ്ങനത്തെ ഒരു പെൺകുട്ടിയെ എങ്ങനെ ഈ കഥാപാത്രത്തിലേക്ക് പറ്റുമെന്ന് ചോദിച്ചു.

നമുക്കും ആണത്തമുള്ള ഒരു പെണ്ണിനെയാണ് വേണ്ടതെന്ന് ഞാൻ പറഞ്ഞു. ഇന്ന് അത് പറയുന്നത് പൊളിറ്റിക്കലി ഇൻകറക്‌ടാണ്. പക്ഷേ അന്ന് ഞാൻ അങ്ങനെയാണ് പറഞ്ഞത് – കമൽ പറഞ്ഞു.

Tags: mammottyKAMAL
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies