തൃശ്ശൂര്‍: കുട്ടനെല്ലൂര്‍ ഗവ. കോളേജിലെ ഹോസ്റ്റലില്‍നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഇവരില്‍ ചിലര്‍ തൃശ്ശൂര്‍ കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
കുട്ടനെല്ലൂരിലെ സി. അച്യുതമേനോന്‍ ഗവ. കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പരാതി. 15 പെണ്‍കുട്ടികള്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയശേഷം മടങ്ങി. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.















