അമിത് ഷാ ; ആധുനിക ഇന്ത്യയുടെ ചാണക്യൻ; മോദി മന്ത്രി സഭയിൽ രണ്ടാമൂഴം
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമിത് ഷാ ; ആധുനിക ഇന്ത്യയുടെ ചാണക്യൻ; മോദി മന്ത്രി സഭയിൽ രണ്ടാമൂഴം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 07:32 pm IST
PM at the inauguration and laying the foundation stone of multiple key initiative for Cooperative sector at Bharat Mandapam, in New Delhi on February 24, 2024.

PM at the inauguration and laying the foundation stone of multiple key initiative for Cooperative sector at Bharat Mandapam, in New Delhi on February 24, 2024.

Facebook
Twitter
WhatsAppTelegram

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻ ഡി എ സർക്കാർ അധികാരമേൽക്കുമ്പോൾ പ്രധാനമന്ത്രിയുടെ വലം കയ്യായി അമിത് ഷാ സർക്കാരിന്റെ ഭാഗമാണ്. രണ്ടാം മോഡി മന്ത്രിസഭയിലാണ് ആദ്യമായി അമിത് ഷാ കേന്ദ്രമന്ത്രി ആകുന്നത്. 2019 മുതൽ 31-ാമത് ആഭ്യന്തര മന്ത്രിയും 2021 മുതൽ ഇന്ത്യയുടെ ആദ്യ സഹകരണ മന്ത്രിയുമായി സേവനമനുഷ്ഠിക്കുന്നു.

ഗുജറാത്തികളായ മാതാപിതാക്കൾ, ശ്രീമതി കുസുംബെൻ, അനിൽചന്ദ്ര ഷാ എന്നിവരുടെ മകനായി 1964 ഒക്ടോബർ 22 ന് മുംബൈയിലാണ് അമിത് ഷാ ജനിച്ചത്. ജന്മനാടായ മൻസയിൽ (ഗുജറാത്ത്) സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഇതിന് ശേഷം കുടുംബത്തോടൊപ്പം അഹമ്മദാബാദിലേക്ക് പോയി. അദ്ദേഹത്തിന്റെ കുടുംബം രാഷ്‌ട്രീയ സ്വയംസേവക സംഘവുമായി അഭിമുഖ്യമുള്ളവരായിരുന്നു. കോളേജ് പഠനകാലത്ത് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ (എബിവിപി) അദ്ദേഹം അംഗമായി. പിന്നീട് ബിജെപിയിൽ ചേർന്നു. അഹമ്മദാബാദിലെ നാരൻപുര വാർഡിലെ ബൂത്ത് കാര്യകർത്താവായാണ് അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്.

1991-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗാന്ധിനഗറിൽ ലാൽ കൃഷ്ണ അദ്വാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ മാനേജ്‌മെൻ്റ് വൈദഗ്ധ്യത്തെ രാജ്യം ആദ്യമായി ശ്രദ്ധിച്ചത്. ഈ മണ്ഡലത്തിന്റെ ഭാഗമായിരുന്ന സർഖേജ് നിയമസഭാ മണ്ഡലത്തിൽ 1997 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് അമിത് ഷാ ആദ്യമായി നിയമസഭയിലെത്തിയത്. ആ തെരഞ്ഞെടുപ്പിൽ 24,689 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. ഇതിനുശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം മുമ്പത്തേക്കാൾ വലിയ വിജയങ്ങൾ നേടി. രണ്ടാം തിരഞ്ഞെടുപ്പിൽ അദ്ദേഹം തന്റെ വിജയമാർജിൻ 1,32,477 ആയി ഉയർത്തി, അത് തന്റെ ആദ്യ വിജയത്തേക്കാൾ അഞ്ചിരട്ടി കൂടുതലായിരുന്നു.

2012 ൽ ആ നിയമസഭാമണ്ഡലം ഇല്ലാതാകുന്നത് വരെ അദ്ദേഹം അവിടെ തുടർന്നു. പിന്നീട് ഗാന്ധി നഗർ പാർലിമെന്റ് മണ്ഢലത്തിന്റെ കീഴിൽത്തന്നെയുള്ള നാരൻപുരയിലെ എം എൽ എ ആയിരുന്നു അദ്ദേഹം. 2002ൽ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം വഴിതിരിയുന്നത്. പിന്നീട് 2014ൽ ബിജെപി ദേശീയ അധ്യക്ഷനായി. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമിത് ഷായുടെ നേതൃത്വത്തിലാണ് ബിജെപി മികച്ച വിജയം നേടിയത്. അമിത് ഷാ ദീർഘകാലം പാർട്ടി അധ്യക്ഷനായി തുടർന്നു. 2017 ൽ അമിത് ഷാ രാജ്യസഭയിലെത്തി.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രണ്ടാം തവണയും ബിജെപി സർക്കാർ രൂപീകരിച്ചപ്പോൾ അമിത് ഷായെ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാക്കി.2024 ലെ തിരഞ്ഞെടുപ്പിൽ ഏതാണ്ട് ഏഴര ലക്ഷം വോട്ടുകൾക്കാണ് അമിത് ഷാ ജയിച്ചത്.

c

രാഷ്‌ട്രീയ ചാണക്യൻ എന്ന ഇമേജിനപ്പുറം ആഭ്യന്തര മന്ത്രി എന്ന നിലയിൽ ആരും ചിന്തിക്കുക പോലും ചെയ്യാത്ത കടുത്ത, അഭൂതപൂർവമായ തീരുമാനങ്ങൾ എടുത്തയാളാണ് അമിത് ഷാ.ആർട്ടിക്കിൾ 370 നീക്കം ചെയ്തതുൾപ്പെടെ ദേശീയതാൽപ്പര്യം മുൻനിർത്തി അദ്ദേഹം നടപ്പിലാക്കിയ ആ തീരുമാനങ്ങൾ ചരിത്രം സൃഷ്ടിച്ചു. കാശ്മീരിന് പ്രത്യേക അവകാശം നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞത്,മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2015-ന് മുമ്പ് രാജ്യത്തേക്ക് കുടിയേറിയ മതപരമായി പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷ സമുദായങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന പൗരത്വ (ഭേദഗതി) നിയമം,ദേശീയ പൗരത്വ രെജിസ്റ്റർ. നിലവിലെ നിയമങ്ങൾക്ക് പകരമായി അവതരിപ്പിച്ച ഭാരതീയ ന്യായ സംഹിത എന്നിവ അമിത് ഷായുടെ തൊപ്പിയിലെ പൊൻതൂവലുകളാണ്.

Tags: Amit Shah
Share
Tweet
SendShare

More News from this section

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

മത്സരത്തിനിടെ വീണ്ടും അപകടം; യൂറോപ്പിൽ നടൻ അജിത് കുമാറിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു

Latest News

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies