മോദി 3 .0 ൽ കർഷക പുത്രൻ; എച്ച് ഡി കുമാരസ്വാമി കേന്ദ്ര മന്ത്രിസഭയിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി 3 .0 ൽ കർഷക പുത്രൻ; എച്ച് ഡി കുമാരസ്വാമി കേന്ദ്ര മന്ത്രിസഭയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2024, 07:46 pm IST
Facebook
Twitter
WhatsAppTelegram

ഹരദനഹള്ളി ദേവഗൗഡ കുമാരസ്വാമി മുൻ ഇന്ത്യൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെയും ചെന്നമ്മയുടെയും മകനായി കർണാടകയിലെ ഹാസൻ ജില്ലയിലെ ഹോളനരസിപുര താലൂക്കിലെ ഹരദനഹള്ളിയിലാണ് കുമാരസ്വാമി ജനിച്ചത്. ഹാസൻ ജില്ലയിലെ സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി . ബാംഗ്ലൂരിലെ ജയനഗറിലെ എംഇഎസ് വിദ്യാഭ്യാസ സ്ഥാപനത്തിൽ ഹൈസ്കൂൾ പഠനവും ബാംഗ്ലൂരിലെ ബസവനഗുഡി നാഷണൽ കോളേജിൽ നിന്ന് സയൻസ് ബിരുദവും പൂർത്തിയാക്കി.

അച്ഛനെ പിന്തുടർന്ന് രാഷ്‌ട്രീയത്തിൽ എത്തിയ കുമാരസ്വാമി 1996 ലെ പൊതുതെരഞ്ഞെടുപ്പിൽ കനകപുരയിൽ ( രാമനഗര ജില്ലയിലെ ) വിജയിച്ചാണ് കുമാരസ്വാമി തിരഞ്ഞെടുപ്പ് ഗോദയിൽ പ്രവേശിച്ചത്. 2006 ലും 2018 ലും ഓരോ വര്ഷം വീതം അദ്ദേഹം കർണ്ണാടക മുഖ്യമന്ത്രി ആയിരുന്നു. 2009 മുതൽ നിലവിൽ വന്ന പതിനഞ്ചാം ലോക്സഭയിൽ അദ്ദേഹം ബാംഗ്ലൂർ റൂറൽ മണ്ഡലത്തിൽ നിന്നും മത്സരിച്ചു ജയിച്ചു.
2024 ലെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് ജെഡി (എസ്) സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചു. നിലവിൽ അദ്ദേഹം കർണ്ണാടക നിയമസഭയിൽ ചെന്നപട്ടണ മണ്ഢലത്തിൽ നിന്നുള്ള എം എൽ എ ആണ്.

കുമാരസ്വാമി സിനിമാ നിർമ്മാണത്തിലും വിതരണത്തിലും തന്റേതായ ഇടം നേടിയിട്ടുണ്ട്. തിയറ്ററുകളിൽ 365 ദിവസംതികച്ച ചന്ദ്ര ചകോരി ഉൾപ്പെടെ നിരവധി കന്നഡ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട് . എസ്. നാരായൺ സംവിധാനം ചെയ്‌ത സൂര്യവംശമായിരുന്നു കുമാരസ്വാമി തന്റെ അമ്മയുടെ പേരിലുള്ള ചെന്നാംബിക ചിത്രങ്ങൾക്ക് കീഴിൽ നിർമ്മിച്ച ആദ്യചിത്രം. 2016 ൽ അദ്ദേഹത്തിന്റെ ബാനർ മകന്റെ ആദ്യ ചിത്രമായ ജാഗ്വാർ (2016 ) , 2019 ൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ സീതാരാമ കല്യാണം എന്നിവയും നിർമ്മിച്ചു.

2007 സെപ്റ്റംബറിൽ കുമാരസ്വാമി കന്നഡ ടെലിവിഷൻ ചാനലായ കസ്തൂരി ആരംഭിച്ചു .നിലവിൽ കർണാടക സംസ്ഥാന ജനതാദൾ (സെക്കുലർ) പ്രസിഡൻ്റാണ് .

Tags: H. D. Kumaraswamy
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies