ഇന്ത്യക്കെതിരെ തോൽക്കുമ്പോൾ പാകിസ്താൻ ആരാധകർ ടിവി തകർക്കുന്നതും ഇത് കത്തിക്കുന്നതുമൊക്കെ പതിവ് കാഴ്ചയാണ്. എന്നാൽ ഇതിൽ നിന്നൊക്കെ മാറി പുതിയ പരീക്ഷണത്തിനാണ് പാകിസ്താന്റെ ഒരു തീവ്ര ആരാധകൻ ശ്രമിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ലിസ്റ്റിൽ വരികയും ചെയ്തു.
ടി20 ലോകകപ്പിൽ പാകിസ്താൻ തോറ്റതിന് പിന്നാലെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താനാണ് ഒരു യുവവ് ശ്രമിച്ചത്. വീടിന്റെ ഹാളിലായിരുന്നു സംഭവം. ബന്ധുക്കളെത്തി യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതും ചിലർ നിലവിളിക്കുന്നതും വീഡിയോയിൽ കാണാം. ചുരുങ്ങിയ സമയം കാെണ്ട് വീഡിയോ വൈറലായി. എന്നാൽ ഇത് മുൻകൂട്ടി നിശ്ചയിച്ച ശേഷം ഷൂട്ട് ചെയ്ത സംഭവമെന്നും ആരോപണങ്ങളുണ്ട്.
ലക്ഷ്യം മറികടക്കാതെ പാകിസ്താനും തോറ്റും ഇപ്പോൾ ആരാധകനും തോറ്റുവെന്നാണ് വീഡിയോക്ക് ഒരാളുടെ കമന്റ്. ചിലർ ഇത് കോമഡി വീഡിയോയി ചിത്രീകരിച്ചതെന്നും പറയുന്നുണ്ട്. ആറുറൺസിനാണ് പാകിസ്താൻ ഇന്ത്യയോട് പരാജയപ്പെട്ടത്. ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ വീണ പാകിസ്താൻ സൂപ്പർ 8 കടക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ്.
Team India just failed us in NYC. I can’t! #PakvsInd pic.twitter.com/vOQ6vT8rWk
— Out of Context Pakistan (@Umairiology) June 9, 2024