തദ്ദേശീയ ചാവേർ ഡ്രോൺ വികസിപ്പിച്ച് ഇന്ത്യ; നാഗാസ്ത്ര-1 സൈന്യത്തിന്; 480 യൂണിറ്റുകൾ കൈമാറി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തദ്ദേശീയ ചാവേർ ഡ്രോൺ വികസിപ്പിച്ച് ഇന്ത്യ; നാഗാസ്ത്ര-1 സൈന്യത്തിന്; 480 യൂണിറ്റുകൾ കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 02:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആത്മനിർഭര ഭാരതത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായി രാജ്യം. ഇന്ത്യയുടെ ആദ്യ തദ്ദേശീയ ചാവേർ ഡ്രോണായ (loiter munitions) നാ​ഗാസ്ത്ര-1 സൈന്യത്തിന് കൈമാറി. നാ​ഗ്പൂരിലെ സോളാർ ഇൻഡസ്ട്രീസാണ് നാ​ഗാസ്ത്ര-1 വികസിപ്പിച്ചത്.

The first indigenous Loitering Munition, Nagastra–1, developed by Solar Industries, Nagpur, has been delivered to the Indian Army. The Indian Army has placed an order to Solar Induatries’ Economics Explosives Ltd (EEL) to supply 480 Loiter Munitions under Emergency Procurement… pic.twitter.com/ClHofB7EOE

— ANI (@ANI) June 14, 2024

സോളാർ ഇൻഡസ്ട്രീസിന്റെ അനുബന്ധ കമ്പനിയായ ഇക്കണോമിക്സ് എക്സ്പ്ലോസീവ്സ് ലിമിറ്റഡ് (EEL) 480 ചാവേർ ഡ്രോണുകൾ സൈന്യത്തിന് കൈമാറി. 120 യൂണിറ്റ് ഡ്രോണുകളുടെ ആദ്യ ബാച്ച് മെയ് 20-25 കാലയളവിൽ കൈമാറിയിരുന്നു. ഇത് മഹാരാഷ്‌ട്രയിലെ പുൽ​ഗാവിലെ ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബെം​ഗളൂരുവിലെ Z-Motion Autonomous Systems പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് നാ​ഗാസ്ത്ര-1 നാ​ഗ്പൂരിലെ സോളാർ ഇൻഡസ്ട്രീസ് വികസിപ്പിച്ചത്.

#WATCH | The first indigenous Loitering Munition, Nagastra–1, developed by Solar Industries, Nagpur, has been delivered to the Indian Army

Nagastra -1, in a ‘kamikaze mode’ can neutralize any hostile threat with GPS-enabled precision strike with an accuracy of 2m. The… pic.twitter.com/kWeehBMGvW

— ANI (@ANI) June 14, 2024

ജിപിഎസ് ഉപയോ​ഗിച്ച് കൃത്യതയോടെ ശത്രുവിനെ കണ്ടെത്തി നിർവീര്യമാക്കാൻ നാ​ഗാസ്ത്ര-1ന് കഴിയും. ഒമ്പത് കിലോ​ഗ്രാമാണ് ഈ ഇന്ത്യൻ നിർമിത ചാവേർ ഡ്രോണിന്റെ ഭാരം. 15 കിലോമീറ്റർ റേഞ്ചിലേക്ക് ഡ്രോൺ തൊടുത്തുവിടാനാകും. വളരെ ചെറിയ തോതിലുള്ള തരം​ഗങ്ങൾ മാത്രം സൃഷ്ടിക്കുന്നതിനാൽ 200 മീറ്റർ ആൾട്ടിറ്റ്യൂഡിന് മുകളിലായി തിരിച്ചറിയപ്പെടാത്ത വിധം പറക്കാനും ഡ്രോണിന് കഴിയും. ഒരു കിലോ ​ഗ്രാം തൂക്കമുള്ള മാരക സ്ഫോടകവസ്തുക്കളെ വഹിക്കാനുള്ള ശേഷിയുമുണ്ട്. രാത്രിയും പകലും വ്യക്തമായ കാഴ്ച നൽകുന്ന നിരീക്ഷണ കാമറകളടങ്ങുന്നതാണ് ഡ്രോൺ. കടുത്ത താപനിലയിലും ഡ്രോൺ പ്രവർത്തിക്കുന്നതാണ്. ഉയർന്ന ആൾട്ടിറ്റ്യൂഡുകളിലും നാ​ഗാസ്ത്ര-1 പ്രവർത്തനക്ഷമമാകും.

താരതമ്യേന തീവ്രത കുറഞ്ഞ ഭീഷണികൾക്കെതിരെ പ്രയോ​ഗിക്കാവുന്ന ചെലുകുറഞ്ഞ പ്രതിരോധ മാർ​ഗമായി ചാവേർ ‍ഡ്രോണുകൾ ഉപയോ​ഗിക്കാം. ശത്രുവിനെ കേന്ദ്രീകരിച്ച് ഡ്രോൺ അയച്ചതിന് ശേഷം ആവശ്യമെങ്കിൽ ദൗത്യം ഉപക്ഷേക്കാനും (abort) ഡ്രോൺ തിരിച്ചെടുക്കാനും പുനരുപയോ​ഗിക്കാനും സാധിക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. ശത്രുക്കളുടെ പരിശീലന കാമ്പുകൾ, ലോഞ്ച് പാഡുകൾ, എന്നിവയ്‌ക്കെതിരെയും നുഴഞ്ഞുകയറ്റക്കാർക്കെതിരെയും പ്രയോ​ഗിക്കാൻ ഉചിതമായ പ്രതിരോധ സംവിധാനമാണ് നാ​ഗാസ്ത്ര-1.

Tags: IndiaNagastra-1suicide drone
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies