യമനിൽ ഇന്ത്യൻ സൈന്യം നടത്തിയ രക്ഷാപ്രവർത്തനം; 'ഓപ്പറേഷൻ രാഹത്ത്'; പാൻ ഇന്ത്യൻ സിനിമയുമായി മേജർ രവി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യമനിൽ ഇന്ത്യൻ സൈന്യം നടത്തിയ രക്ഷാപ്രവർത്തനം; ‘ഓപ്പറേഷൻ രാഹത്ത്’; പാൻ ഇന്ത്യൻ സിനിമയുമായി മേജർ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 06:52 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ സൈന്യത്തിന്റെ കരുത്തുറ്റ ദൗത്യ കഥയുമായി മേജർ രവി വീണ്ടും. ഓപ്പറേഷൻ രാഹത്ത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തുവിട്ടു. തമിഴ് നടൻ ശരത് കുമാർ നായക കഥാപാത്രമായി എത്തുന്ന ചിത്രം, 2015-ൽ യെമനിൽ സൗദി അറേബ്യയും സഖ്യകക്ഷികളും നടത്തിയ സൈനിക ഇടപെടലിൽ ഇന്ത്യൻ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാനുള്ള ഇന്ത്യൻ സായുധ സേനയുടെ ദൗത്യത്തെ ആസ്പദമാക്കിയുള്ളതാണെന്നാണ് നിഗമനം. “An Indian movie from South” എന്ന ടാഗ് ലൈനോടുകൂടിയാണ് സിനിമയുടെ ഔദ്യോഗിക പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.

2017-ൽ റിലീസ് ചെയ്ത ‘1971 ബിയോണ്ട് ദി ബോർഡർ’ ആയിരുന്നു മേജർ രവി അവസാനം സംവിധാനം ചെയ്ത ചിത്രം. ഏഴു വർഷത്തിനു ശേഷമാണ് വീണ്ടും സംവിധായകന്റെ കുപ്പായം മേജർ രവി അണിയുന്നത്. 2015 മാർച്ച് 27 ന് ഷിയാ ഹൂതി വിമതരെ ആക്രമിക്കുന്നതിൽ അറബ് രാജ്യങ്ങളുടെ സഖ്യത്തിന് റോയൽ സൗദി എയർഫോഴ്‌സ് നേതൃത്വം നൽകിയതോടെയാണ് യെമനിൽ സൈനിക ഇടപെടൽ ആരംഭിച്ചത്. ഹൂത്തി ഗറില്ലകൾ പ്രസിഡൻ്റ് അബ്ദുറബ്ബുഹ് മൻസൂർ ഹാദിയുടെ സർക്കാരിനെ താഴെയിറക്കുകയും രാജ്യത്തിന്റെ വലിയ ഭാഗങ്ങൾ കൈയടക്കുകയും ചെയ്തു. ഇതോടെ, ഇന്ത്യൻ പ്രവാസികൾ രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകി. എന്നാൽ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാത്ത 5000-ത്തിലധികം ഇന്ത്യൻ പൗരന്മാർ യെമനിൽ കുടുങ്ങി. ഇവരെ രക്ഷിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ദൗത്യമാണ് ഓപ്പറേഷൻ രാഹത്ത്. 4,640 ഇന്ത്യൻ പൗരന്മാരെയും 960 വിദേശ പൗരന്മാരെയും ഉൾപ്പെടെ 5600 പേരെയാണ് ഇന്ത്യൻ സൈന്യം യമനിൽ നിന്ന് രക്ഷപ്പെടുത്തിയത്.

ഓപ്പറേഷൻ രാഹത്ത് എന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് കൃഷ്ണകുമാർ. കെ ആണ്. പ്രസിഡൻഷ്യൽ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ അഷ്ലിൻ മേരി ജോയ് ആണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം-അർജുൻ രവി, എഡിറ്റർ-ഡോൺ മാക്സ്, സംഗീതം-രഞ്ജിൻ രാജ്, ആർട്ട് ഡയറക്ടർ- ഗോകുൽദാസ് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി അഞ്ചു ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തും.

 

Tags: MAJOR RAVIOperation RahatTamil actor Sarath Kumar
Share
Tweet
SendShare

More News from this section

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

ശ്രീനിവാസനും ഈ ബഹുമതിയിൽ ഒപ്പമുണ്ട്’; കാലിക്കറ്റ് സർവകലാശാലയുടെ ആദരം അനുഗ്രഹമായി സ്വീകരിക്കുന്നു; സിനിമ നൽകിയ ഭാഗ്യങ്ങൾ എണ്ണിപ്പറഞ്ഞ് സത്യൻ അന്തിക്കാട്

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

പാറ്റകളെ ഹിറ്റടിച്ച് ഓടിച്ച് ഡൽഹി പൊലീസ്; ഇന്ത്യവിരുദ്ധ യൂട്യൂബർ ധ്രുവ് റാഠി അറസ്റ്റിൽ; വ്യാജ മാധ്യമപ്രവർത്തകരും കസ്റ്റഡിയിൽ

പാറ്റകളെ കലാപം പൊളിച്ച് ഡൽഹി പൊലീസ്; 150 പേർ കസ്റ്റഡിയിൽ, 50 പേർ കൊടും ക്രിമിനലുകൾ

ഓസ്‌ട്രേലിയയിൽ പഠിക്കുമ്പോൾ തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി; ടെൽ അവീവിൽ വിമാനം ഇടിച്ചിറക്കി കൂട്ടക്കൊല നടത്താൻ പദ്ധതി; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ ലക്ഷ്യം ബെൻ ഗുരിയോൺ വിമാനത്താവളം

Latest News

പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

കഴുത്തിനടിയിൽ ഹോട്ട് ബാഗ് വച്ച് ഉറങ്ങി; 30കാരനായ ഐടി എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി

റിപ്പോർട്ടർ ടിവിയോട് സാമ്പത്തിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടി

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies