ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് നേപ്പാൾ; അവസാന പന്തിൽ ഫലം മാറിയ വമ്പൻ ട്വിസ്റ്റ്; കീഴടങ്ങിയത് 1 റൺസിന്
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് നേപ്പാൾ; അവസാന പന്തിൽ ഫലം മാറിയ വമ്പൻ ട്വിസ്റ്റ്; കീഴടങ്ങിയത് 1 റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 12:30 pm IST
FacebookTwitterWhatsAppTelegram

ദക്ഷിണാഫ്രിക്കയെ കരുത്തുകാട്ടി അടിയറവ് പറയിപ്പിക്കാമെന്ന നേപ്പാളിന്റെ സ്വപ്‌നം അവസാന സമയം പൊലിഞ്ഞു. പ്രതീക്ഷ നൽകിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഒരു റൺസിനാണ് നേപ്പാൾ കീഴടങ്ങിയത്. തബ്രൈസ് ഷംസിയാണ് നേപ്പാളിന്റെ സ്വപ്‌നങ്ങൾക്ക് സ്വപ്‌നങ്ങൾക്ക് മേൽ അവസാന നിമിഷം കരിനിഴൽ വീഴ്‌ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ കേവലം 115 റൺസിന് നേപ്പാൾ ഒതുക്കുകയായിരുന്നു.സ്‌കോർ നേപ്പാൾ: 114/6; ദക്ഷിണാഫ്രിക്ക 115

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നേപ്പാൾ ബൗളർമാർക്ക് മുന്നിൽ വിറയ്‌ക്കുന്നതാണ് കണ്ടത്. 49 പന്തിൽ ഒരു സിക്സും അഞ്ച് ബൗണ്ടറിയും ഉൾപ്പെടെ 43 റൺസെടുത്ത റീസ ഹെൻഡ്രിക്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. എയ്ഡൻ മാർക്രം (15), ട്രിസ്റ്റൺ സ്റ്റബ്സ് (27) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രണ്ട് താരങ്ങൾ. വമ്പനടിക്കാരായ പലർക്കും ക്രീസിൽ അധികനേരം നിലയുറപ്പിക്കാൻ സാധിച്ചില്ല. നേപ്പാളിനായി കുശാൽ ബൂർട്ടൽ നാല് വിക്കറ്റ് വീഴ്‌ത്തി. നാല് ഓവറിൽ 19 റൺസാണ് താരം വഴങ്ങിയത്. ദിപേന്ദ്ര സിംഗ് ഐറേ മൂന്ന് വിക്കറ്റും വീഴ്‌ത്തി.

മറുപടി ബാറ്റിംഗിൽ നേപ്പാളിനായി ഓപ്പണർ ഭൂർട്ടൽ കരുതലോടെയാണ് ആരംഭിച്ചത്. ആസിഫ് ഷെയ്‌ക്കിനെയും കൂട്ടുപിടിച്ച് താരം പതിയെ ഇന്നിംഗ്‌സ് ചലിപ്പിച്ചു. എന്നാൽ വിഫലമായിരുന്നു ഫലം. 13 റൺസുമായി താരം മടങ്ങി.
ആസിഫ് ഷെയ്‌ക്ക് ക്രീസിലുറച്ച് ദക്ഷിണാഫ്രിക്കയ്‌ക്ക് തലവേദന സൃഷ്ടിച്ചു. ഒപ്പം നാലാമനായി അനിൽ ഷായും തിളങ്ങിയതോടെ നേപ്പാൾ വിജയ പ്രതീക്ഷ കണ്ടെത്തി. 24 പന്തുകളിൽ 27 റൺസാണ് അനിൽ ഷാ മത്സരത്തിൽ നേടിയത്. അവസാനം 3 ഓവറുകളിൽ 18 റൺസ് ആയിരുന്നു നേപ്പാളിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ദിപേന്ദ്ര സിംഗിനെ(6) പുറത്താക്കി തബ്രിസ് ഷംസി ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നാലെ 42 റൺസുമായി ആസിഫ് ഷെയ്ഖും മടങ്ങിയതോടെ നേപ്പാൾ അപകടം മണത്തു.

അവസാന ഓവറിൽ 8 റൺസായിരുന്നു നേപ്പാളിന് വേണ്ടിയിരുന്നത്. ഓവറിലെ മൂന്നാം പന്ത് ബൗണ്ടറി ലൈൻ കടന്നതോടെ നേപ്പാളിന്റെ വിജയലക്ഷ്യം 3 പന്തുകളിൽ 4 റൺസായി. അടുത്ത പന്തിൽ ഗുൽസൺ 2 റൺസ് കൂടി നേടിയതോടെ നേപ്പാൾ വിജയത്തീരത്തെത്തി. അവസാന പന്തിൽ ജയിക്കാൻ 2 റൺസ് വേണമെന്നിരിക്കെ റൺഔട്ടിലൂടെ ഹെന്റിച്ച് ക്ലാസൻ ദക്ഷിണാഫ്രിക്കയ്‌ക്ക് ജയം സമ്മാനിച്ചു. ഷംസി 19 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി.

Tags: t20 world cupNepal- South Africa
ShareTweetSendShare

More News from this section

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

Latest News

മനോരോഗവിദഗ്‌ദ്ധ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി; വിവാഹമോചനത്തിന് പിന്നാലെ മാനസിക സംഘർഷം എന്ന് പൊലീസ്

വയനാട്ടിൽ റെഡ് അലർട്ട്; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഉദയനിധി സ്റ്റാലിനെ ഇന്ന് തന്നെ ചോദ്യം ചെയ്ത് വിട്ടയക്കണം ; ചെന്നൈ ഹൈക്കോടതി, അന്വേഷണവുമായി സഹകരിക്കാനും ഉദയനിധിക്ക് നിർദേശം

കോട്ടയത്ത് വെള്ളക്കെട്ടിൽ ഒഴുകിപ്പോയ വാട്ടർ ടാങ്ക് എടുക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു; പ്ലാസ്റ്റിക് കയറിൽ കുടുങ്ങി ദാരുണാന്ത്യം

വെള്ളം കയറിയ വീടുകൾക്ക് ₹10,000 ധനസഹായം; ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ, നദികളിലെ മണ്ണ് നീക്കാനും നടപടി, പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ശക്തമായ കുലുക്കത്തിൽ 14 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies