പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ യുവാവ് ക്വാറിയിൽ മുങ്ങി മരിച്ചു. വിളയൂർ കരിങ്ങനാട് കറുവൻ തൊടി മുഹമ്മദ് മുസ്തഫയുടെ മകൻ മുഹമ്മദ് ഫാസിൽ (22) ആണ് മരിച്ചത്.
ഇന്ന് വൈകീട്ടോടെയായിരുന്നു അപകടം. മലപ്പുറം പുറമണ്ണൂർ പുന്നാം ചോലയിലുള്ള ക്വാറിയിലാണ് അപകടം. ക്വാറിയിൽ കുളിക്കാനിറങ്ങിയ മുഹമ്മദ് അപകടത്തിൽപ്പെടുകയായിരുന്നു.