കർണാടകയിലെ ഇന്ധന വില; ഗുജറാത്തിനെയും യുപിയെയും അപേക്ഷിച്ച് ലിറ്ററിന് 8.21 രൂപ കൂടുതൽ; തുറന്നുകാട്ടി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടകയിലെ ഇന്ധന വില; ഗുജറാത്തിനെയും യുപിയെയും അപേക്ഷിച്ച് ലിറ്ററിന് 8.21 രൂപ കൂടുതൽ; തുറന്നുകാട്ടി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2024, 11:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില ഉയർത്താനുളള കർണാടക സർക്കാർ തീരുമാനത്തെ വിമർശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇന്ധന വിലയുമായി താരതമ്യം ചെയ്താണ് ഹർദീപ് സിംഗ് പുരി കോൺഗ്രസിന്റെ കാപട്യം തുറന്നുകാട്ടിയത്.

ഓരോ കുടുംബത്തിലെയും വനിതകൾക്ക് പ്രതിമാസം 8500 രൂപ വീതം നൽകുമെന്ന് ആയിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. എന്നാൽ ഈ പണം നൽകിയില്ലെന്ന് മാത്രമല്ല പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതം വർദ്ധിപ്പിച്ച് ആ ഭാരം കർണാടകയിലെ ജനങ്ങളിൽ അടിച്ചേൽപിക്കുകയാണ് കോൺഗ്രസ് എന്ന് ഹർദീപ് സിംഗ് പുരി കുറ്റപ്പെടുത്തി.

നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ട് മുതൽ 12 രൂപ വരെ കർണാടക അധിക വാറ്റ് നികുതിയായി ഈടാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പുതിയ വർദ്ധനയോടെ ബിജെപി ഭരിക്കുന്ന യുപിയെയും ഗുജറാത്തിനെയും അപേക്ഷിച്ച് കർണാടകയിൽ പെട്രോളിന് ലിറ്ററിന് 8.21 രൂപയാണ് അധികം നൽകേണ്ടി വരുന്നത്. അരുണാചലിലെ വിലയുമായി താരതമ്യം ചെയ്താൽ വ്യത്യാസം പെട്രോൾ വിലയിൽ മാത്രം 12 രൂപ അധികമാണ്. ഡീസൽ വില ലിറ്ററിന് 8.59 രൂപയും അധികമായി വരും.

കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തോടെ കർണാടകയിലെ ജനങ്ങൾ ഭക്ഷ്യവസ്തുക്കൾക്കും മരുന്നുകൾക്കും മുതൽ അടിസ്ഥാന ആവശ്യങ്ങൾക്ക് വരെ കൂടുതൽ പണം ചെലവഴിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനകീയ നയങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് കോൺഗ്രസ് സർക്കാരുകൾ ജനങ്ങളെ പിഴിയുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വിൽപന നികുതിയുൾപ്പെടെ ഇളവ് ചെയ്ത് ബിജെപി ഭരണത്തിലുളള സംസ്ഥാനങ്ങളിൽ ജനങ്ങളുടെ ഭാരം കുറയ്‌ക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലും യുപിയെക്കാൾ പെട്രോൾ വില ലിറ്ററിന് 12.76 ശതമാനം കൂടുതലാണ്. ഡീസൽ വിലയിലും ലിറ്ററിന് 7.89 രൂപയുടെ വ്യത്യാസം വരും. തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാളിൽ ഗുജറാത്തിനെ അപേക്ഷിച്ച് പെട്രോൾ വില ലിറ്ററിന് 9.29 രൂപയാണ് കൂടുതലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഇന്ധന വില വർദ്ധിപ്പിക്കാനുളള കോൺഗ്രസിന്റെ തീരുമാനം അവരുടെ കാപട്യമാണ് വെളിപ്പെടുത്തുന്നതെന്നും കേന്ദ്രമന്ത്രി തുറന്നടിച്ചു. ആഗോള തലത്തിൽ ഊർജ്ജ പ്രതിസന്ധി നേരിട്ടപ്പോഴും ഇന്ത്യയുടെ ക്രൂഡ് ഓയിൽ പർച്ചേസ് വൈവിധ്യവൽക്കരിച്ച് ഇന്ധനവില വർദ്ധന പിടിച്ചുനിർത്താൻ നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിന് കഴിഞ്ഞിരുന്നതായി ഹർദീപ് സിംഗ് പുരി പറഞ്ഞു.

2021 നവംബർ മുതൽ 2024 മെയ് വരെയുളള കാലയളവ് പരിശോധിച്ചാൽ പെട്രോൾ വില 14 ശതമാനവും ഡീസൽ വില 11 ശതമാനവും കുറയുകയായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതേ കാലയളവിൽ യുഎസിൽ പെട്രോൾ വില 29 ശതമാനം ഉയർന്നു. നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്താനും ശ്രീലങ്കയും ക്രൂഡ് ഓയിൽ വിലക്കയറ്റം മൂലം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുന്ന സാഹചര്യം വരെയുണ്ടായതായും അദ്ദേഹം പറഞ്ഞു.

അതേസമയം മോദി സർക്കാർ 2021 നവംബറിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി വെട്ടിക്കുറച്ചു. പെട്രോൾ ലിറ്ററിന് 5 രൂപയുടെയും ഡീസൽ ലിറ്ററിന് 10 രൂപയുടെയും കുറവാണ് വരുത്തിയത്. 2022 മെയിൽ വീണ്ടും പെട്രോളിന് ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചു. പിന്നീട് ഇക്കൊല്ലം മാർച്ചിൽ എണ്ണ വിതരണ കമ്പനികൾ ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.

പെട്രോളിന്റെയും ഡീസലിന്റെയും വിൽപന നികുതിയാണ് കർണാടക ഉയർത്തിയത്. ഇതിന്റെ ഫലമായി പെട്രോൾ വില ലിറ്ററിന് 3 രൂപയും ഡീസൽ വില ലിറ്ററിന് 3.50 രൂപയും വർദ്ധിക്കും. സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന ഘടകവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Tags: പെട്രോൾഡീസൽ വിലകർണാടക സർക്കാർഇന്ധന വിലകേന്ദ്ര പെട്രോളിയം മന്ത്രിഹർദീപ് സിംഗ് പുരിHARDEEP SINGH PURIKarnataka petrol price
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies