കൊല്ലം: പത്ത് വയസുകാരിക്ക് പിതാവിന്റെ ക്രൂരമർദ്ദനം. കൊല്ലം കുണ്ടറയിലാണ് സംഭവം. കേരളപുരം സ്വദേശിയായ പിതാവിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്രം മടക്കി വയ്ക്കാൻ വൈകിയതാണ് മർദ്ദനത്തിന് കാരണം. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
ഭാര്യപിതാവിനെ കൊലപ്പെടുത്തിയ കേസിലെ തുടർ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. കേസിൽ സാക്ഷിമൊഴി നൽകിയത് കുട്ടിയുടെ അമ്മയായിരുന്നു. ഇതിന്റെ വൈരാഗ്യത്താലാകാം കുട്ടിയെ ഇയാൾ മർദ്ദിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ ദേഹമാസകലം മർദ്ദനമേറ്റ പാടുകളാണ്.
സംഭവസമയത്ത് കുട്ടിയുടെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല. കുട്ടിയുടെ തോളിലും കൈയ്ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.