പത്തനംതിട്ട: തിരുവല്ലയിൽ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി സ്റ്റേഷനിൽ ബഹളമുണ്ടാക്കിയ സംഭവത്തിൽ കേസെടുത്തു. തിരുവല്ല സിഐ നൽകിയ പരാതിയെ തുടർന്ന് സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജ്കുമാറിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
ഡ്യൂട്ടിയിലിരിക്കെയാണ് രാജ്കുമാർ സ്റ്റേഷനിലേക്ക് മദ്യപിച്ചെത്തിയത്. തുടർന്ന് ഇയാൾ സഹപ്രവർത്തകരോട് തർക്കിച്ച് ബഹളം വയ്ക്കുകയായിരുന്നു. സിഐയുടെ നിർദേശപ്രകാരം വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ ഇവിയെയും ഇയാൾ ബഹളമുണ്ടാക്കി.
സംഭവത്തിൽ രാജ്കുമാറിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇയാളെ സ്ഥലം മാറ്റണമെന്നും വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.