ബിജെപി കേരളത്തിൽ അധികാരത്തിൽ വരും; ശശി തരൂരിന്റെ നിരീക്ഷണം കൃത്യം; ഫക്രുദീൻ അലി പറയുന്നു...
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബിജെപി കേരളത്തിൽ അധികാരത്തിൽ വരും; ശശി തരൂരിന്റെ നിരീക്ഷണം കൃത്യം; ഫക്രുദീൻ അലി പറയുന്നു…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 03:01 pm IST
FacebookTwitterWhatsAppTelegram

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി ഉണ്ടാക്കിയ മുന്നേറ്റം ഒരു ട്രെയ്‌ലർ മാത്രമാണെന്ന് ശശി തരൂർ കഴിഞ്ഞദിവസം കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടു നഗരങ്ങൾ ഭരിക്കുമെന്നും 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ 25 ഓളം സീറ്റുകൾ ബിജെപി പിടിക്കുമെന്നുമാണ് തരൂരിന്റെ കണക്കുകൂട്ടൽ. ശശി തരൂരിന്റെ ഈ നിരീക്ഷണം ശരിവെക്കുകയാണ് രാഷ്‌ട്രീയ  രാഷ്‌ട്രീയ നിരീക്ഷകനായ ഫക്രുദീൻ അലി. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ബിജെപിയുടെ മുന്നേറ്റത്തെ പറ്റി ഫക്രുദീൻ അലി സംസാരിച്ചത്.

“ശശി തരൂരിന്റെ നിരീക്ഷണം ശരിയാണ്. ബിജെപി കേരളത്തിൽ ശക്തമാകും. തിരുവനന്തപുരം, തൃശ്ശൂർ നഗരം അവർ പിടിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ തൃശ്ശൂർ പിടിക്കാൻ വളരെ എളുപ്പം ആയിരിക്കും. തിരുവനന്തപുരം നഗരസഭ ബിജെപി കഴിഞ്ഞതവണ വിജയിക്കാൻ സാധ്യതയുള്ളതായിരുന്നു. എൽഡിഎഫിന്റെ ഒരു ജാഗ്രത കൊണ്ടാണ് അത് സാധ്യമാവാതെ വന്നത്. കിറ്റ് വിതരണവും ദേശീയതലത്തിൽ ബിജെപി അധികാരത്തിൽ വരാൻ പ്രയാസമാണെന്നുള്ള ഒരു പ്രചരണവും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഗുണം ചെയ്തു. അതല്ലെങ്കിൽ, കഴിഞ്ഞതവണ തന്നെ ബിജെപി തിരുവനന്തപുരം നഗരസഭ യിൽ അധികാരത്തിലെത്തിയേനെ. ഇത്തവണ ബിജെപിക്ക് അനുകൂല തരംഗമാണ്. വലിയതോതിൽ വോട്ട് ശതമാനം ഉയർന്നു, തൃശ്ശൂർ സുരേഷ് ഗോപി വിജയിച്ചു, രണ്ടു നഗരസഭയിലും മേയർമാർക്ക് എതിരെ പ്രശ്നം. തിരുവനന്തപുരത്ത് മേയർക്കെതിരെ ജനങ്ങളും, തൃശ്ശൂരിൽ മേയർക്കെതിരെ സിപിഎം പ്രവർത്തകരും രംഗത്ത് വന്നു”.

“തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, ആലപ്പുഴ, കാസർകോട് തുടങ്ങിയ ജില്ലകളിലെ പഞ്ചായത്തുകളിൽ ബിജെപിക്ക് ഉണ്ടായ വളർച്ച വലുതാണ്. ആലപ്പുഴ നഗരസഭ വേണമെങ്കിൽ സാധ്യത പറയാവുന്നതാണ്. ശശി തരൂർ പറഞ്ഞതിൽ കാര്യമുണ്ട്. 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ 25 ഓളം സീറ്റുകൾ ബിജെപി കേരളത്തിൽ പിടിക്കാൻ സാധ്യതയുണ്ട്. അത് ഏറ്റവും ഉയർന്ന നിരക്കാണ്. വരുന്ന തവണ ബിജെപി അധികാരത്തിലും വരും. അധികം വൈകാതെ സുരേഷ് ഗോപി ക്യാമ്പിനറ്റ് മന്ത്രി പദവിയിലേക്ക് എത്താനും സാധ്യതയുണ്ട്. എങ്കിൽ വലിയ മാറ്റം കേരളത്തിൽ ഉണ്ടാവും”-ഫക്രുദീൻ അലി പറഞ്ഞു.

 

 

Tags: BJPKERALA BJPshashi taroorFakhrudin AliCentral minister Suresh Gopi
ShareTweetSendShare

More News from this section

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies