അപൂർവ്വങ്ങളിൽ അപൂർവ്വമായ രക്തഗ്രൂപ്പ്; ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ജപ്പാനിൽ നിന്ന് വരുത്തി എയിംസ്; അമ്മയുടെ വയറ്റിൽ തന്നെ കുഞ്ഞിന് രക്തം മാറ്റി; ആദ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അപൂർവ്വങ്ങളിൽ അപൂർവ്വമായ രക്തഗ്രൂപ്പ്; ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ജപ്പാനിൽ നിന്ന് വരുത്തി എയിംസ്; അമ്മയുടെ വയറ്റിൽ തന്നെ കുഞ്ഞിന് രക്തം മാറ്റി; ആദ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 02:26 pm IST
FacebookTwitterWhatsAppTelegram

രാജ്യത്ത് ലഭ്യമല്ലാത്ത അപൂർവ രക്ത​ഗ്രൂപ്പ് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തുനൽകി ​ഗർഭസ്ഥ ശിശുവിന്റെ ജീവൻ രക്ഷിച്ചിരിക്കുകയാണ് ഡൽഹി എയിംസിലെ ഡോക്ടർമാർ. അപൂർവരോഗം ബാധിച്ച ഹരിയാന സ്വദേശിനിക്ക് ഇതോടെ കുഞ്ഞെന്ന സ്വപ്നം സാധ്യമാക്കി നൽകിയിരിക്കുകയാണ് വൈദ്യശാസ്ത്രലോകം.

ഗർഭിണിയായ യുവതിയുടെ രക്ത​ഗ്രൂപ്പ് അപൂർവ്വങ്ങളിൽ അപൂ‍ർവ്വമായി മാത്രം കാണപ്പെടുന്നതായിരുന്നു​. ഗർഭസ്ഥ ശിശുക്കളിൽ ​ഗുരുതര ​രോ​ഗമുണ്ടാക്കുന്ന RhD ആൻ്റിജെൻ അടങ്ങുന്ന പ്രത്യേകതരം രക്ത​ഗ്രൂപ്പായിരുന്നു യുവതിയുടേത്. ലക്ഷത്തിൽ ഒരാൾക്ക് മാത്രമേ ഇത്തരത്തിലുള്ള രക്ത​ഗ്രൂപ്പ് ലഭിക്കാറുള്ളൂ. ​യുവതി ​ഗർഭിണിയായതോടെ ഇത് ​ഗർഭസ്ഥ ശിശുവിന്റെ ജീവനെയും ബാധിക്കാൻ തുടങ്ങി. യുവതിയുടെ അസാധാരണ രക്ത​ഗ്രൂപ്പ് കാരണം ഗർഭസ്ഥ ശിശുവിന് വിളർച്ച ബാധിച്ചു. എന്നിരുന്നാലും ഡോക്ടർമാർ നടത്തിയ സമയോചിത ഇടപെടൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചിരിക്കുകയാണ്.

അഞ്ചാം മാസമാണ് ​ഗർഭിണി എയിംസിലെത്തുന്നത്. അമ്മയുടെ അതേ രക്തം കുഞ്ഞിന് നൽകിയാൽ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇന്ത്യയിൽ ലഭ്യമല്ലാത്ത ഈ രക്ത ​ഗ്രൂപ്പ് ജപ്പാനിൽ ലഭ്യമാണെന്ന് റെഡ് ക്രോസ് അറിയിച്ചു. ഇതിന് പിന്നാലെ ജാപ്പനീസ് എംബസിയിൽ നിന്ന് ക്ലിയറൻസും മറ്റ് നടപടികളും പൂർത്തിയാക്കി. 48 മണിക്കൂർ കൊണ്ട് ജപ്പാനിൽ നിന്ന് രക്തം ഇന്ത്യയിലെത്തിച്ചു.

രക്തത്തിൽ അപൂർവ ഘടകങ്ങളുടെ സാന്നിധ്യമുള്ള സ്ത്രീകൾ ​ഗർഭിണിയാകുമ്പോൾ കുഞ്ഞിന് വിളർച്ച, മഞ്ഞപ്പിത്തം, ഹൃദയസ്തംഭനം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്ന് എയിംസിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. നീന മൽഹോത്ര പറഞ്ഞു.

നേരത്തെ യുവതി ഏഴ് തവണ​ ​ഗർ‌ഭം ധരിച്ചിരുന്നെങ്കിലും ഈ അപൂർവ്വ അവസ്ഥ കാരണം കുഞ്ഞിനെ നഷ്ടമാവുകയായിരുന്നു. ഒടുവിലാണ് യുവതി ചികിത്സയ്‌ക്കായി എയിംസിൽ എത്തുന്നത്. അക്കാലത്ത് ബ്ലഡ് ബാങ്കിന്റെ തലവനായിരുന്ന ഡോ. ഹെം ചന്ദ്ര പാണ്ഡെയാണ് യുവതിയുടേത് അപൂർവ രക്ത​ഗ്രൂപ്പാണെന്ന് കണ്ടെത്തിയത്. രാജ്യത്തെ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയതെന്നും ലോകത്തെ എട്ടാമത്തെയും സംഭവമാണിതെന്നും ഡോക്ടർമാർ അറിയിച്ചു.

Tags: FEATURED2AIIMS Delhisave childrare disorder
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies