കൊല്ലം: കൊല്ലം തുറമുഖത്തെ അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്റ്റായി അംഗീകരിച്ച കേന്ദ്രസർക്കാർ നടപടി സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നരേന്ദ്രമോദി സർക്കാരിന് കേരളത്തിനോടുള്ള കരുതലാണ് ഇതിലൂടെ വ്യക്തമായതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്റ്റായി അംഗീകരിക്കപ്പെട്ടതോടെ എല്ലാ വിഭാഗം യാത്രക്കാർക്കും അംഗീകൃത യാത്രാരേഖകൾ ഹാജരാക്കി രാജ്യത്തിന് അകത്തേക്കും പുറത്തേക്കും കൊല്ലം തുറമുഖം വഴി സഞ്ചരിക്കാനാകും.
ഫോറിനേഴ്സ് റീജിണൽ രജിസ്ട്രേഷൻ ഓഫീസർക്ക് ഇമിഗ്രേഷൻ ചെക്ക് പോസ്റ്റിന്റെ ചുമതലയും നൽകിയിട്ടുണ്ട്. രണ്ട് വാർഫുകളാണ് കൊല്ലം തുറമുഖത്തിനുളളത്. ഇമിഗ്രേഷൻ സെന്ററായി അംഗീകരിക്കപ്പെട്ടതോടെ കൊല്ലം തുറമുഖത്തിന്റെ വലിയ വികസനത്തിനാണ് വഴി തുറക്കുന്നത്.















