ആകെ 15.6 ദശലക്ഷം സീറ്റുകൾ! ആഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണത്തിൽ വൻ കുതിപ്പ്; ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആകെ 15.6 ദശലക്ഷം സീറ്റുകൾ! ആഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണത്തിൽ വൻ കുതിപ്പ്; ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 05:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര എയർലൈൻ വിപണിയായി ഇന്ത്യ. ആ​ഗോള തലത്തിൽ വിമാനങ്ങളും വിമാന കമ്പനികളുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടുന്ന ഒഫിഷ്യൽ എയർലൈൻ ​ഗൈഡിന്റെ (OAG) റിപ്പോർ‌ട്ടിലാണ് ഇക്കാര്യം പരാമർ‌ശിക്കുന്നത്.

ഇന്ത്യയിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണത്തിൽ ​ഗണ്യമായ വർദ്ധനയാണ് രേഖപ്പെടുത്തുന്നത്. ഏപ്രിൽ മാസത്തിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ വിവിധ വിമാനങ്ങളിലായി 15.6 ദശലക്ഷം സീറ്റുകളിലാണ് യാത്ര സാധ്യമാക്കുന്നത്. പത്ത് വർഷത്തെ ഏറ്റവും വലിയ കണക്കാണിത്. പ്രതിവർഷം 6.9 ശതമാനമാണ് വളർച്ച രേഖപ്പെടുത്തുന്നത്. പത്ത് വർഷത്തിന് മുൻപ്, എട്ട് ദശലക്ഷം സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.

ബ്രസീലിനെയും ഇന്തോനേഷ്യയെയും പിന്തള്ളിയാണ് ഇന്ത്യ മൂന്നാമതെത്തിയത്. അമേരിക്കയും ചൈനയും ലോകത്തിലെ ഏറ്റവും വലിയ ആഭ്യന്തര എയർലൈൻ വിപണികളായി തുടരുന്നു. ആ​ദ്യത്തെ അഞ്ച് രാജ്യങ്ങളിലെ വിപണികളെ അപേക്ഷിച്ച് ഇന്ത്യൻ വിപണി അതിവേ​ഗം വളരുന്നുവെന്നും OAG റിപ്പോർട്ടിൽ പറയുന്നു. 2014-നും 2024-നും ഇടയിൽ‌ 6.3 ശതമാനത്തിന്റെ വളർച്ച മാത്രമാണ് ചൈനയിൽ രേഖപ്പെടുത്തിയത്. അതിലും താഴെ മാത്രമാണ് അമേരിക്കയുടെയും ഇന്തോനേഷ്യയുടെയും വളർച്ച.

വ്യോമയാന മേഖലയിൽ അഭൂതപൂർവ്വമായ വളർച്ചയ്‌ക്കാണ് ഭാരതം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ നവംബർ 19-ന് ഒറ്റ ദിവസം കൊണ്ട് പറന്നത് 4,56,910 ആഭ്യന്തര യാത്രക്കാരായിരുന്നു. എക്കാലത്തെയും റെക്കോർഡായി ഇത് തുടരുകയാണ്. കോവിഡിന് മുമ്പുള്ള ശരാശരിയേക്കാൾ 7.4 ശതമാനം വർദ്ധനവാണ് അന്ന് രേഖപ്പെടുത്തിയത്.

രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. പത്ത് വർഷം മുൻപ് 74 ആയിരുന്നെങ്കിൽ‌ ഇന്ന് 154 വിമാനത്താവളങ്ങളാണ് രാജ്യത്തുള്ളത്. 91 ലക്ഷം യാത്രക്കാർ ഡിജി യാത്ര സംവിധാനം ഉപയോ​ഗിക്കുന്നു. 2023-ൽ മാത്രം 35 ലക്ഷം പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. വിമാനത്താവളത്തിൽ ചെക്കിം​ഗ് നടപടികൾ ലഘൂകരിക്കുന്ന ഓൺലൈൻ സംവിധാനമാണ് ഡിജിയാത്ര.

Tags: OAG Report
ShareTweetSendShare

More News from this section

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

Latest News

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies