ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഐസ്‌ലാൻഡിൽ; ഊഷ്മള സ്വീകരണം നൽകി പ്രധാനമന്ത്രി ബിജാർണി ബെനഡിക്സൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഐസ്‌ലാൻഡിൽ; ഊഷ്മള സ്വീകരണം നൽകി പ്രധാനമന്ത്രി ബിജാർണി ബെനഡിക്സൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 09:39 am IST
FacebookTwitterWhatsAppTelegram

റെയ്ജാവിക്: ഗ്ലോബൽ പീസ് അംബാസിഡർ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിനെ ഐസ്‌ലാൻഡിൽ ഊഷ്മള സ്വീകരണം നൽകി പ്രധാനമന്ത്രി ബിജാർണി ബെനഡിക്സൻ. തുടർന്ന് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ച നടത്തി. യൂറോപ്പിലെ നിലവിലെ സാഹചര്യങ്ങൾ, മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത, നല്ലൊരു സമൂഹത്തിനായി വ്യക്തികൾക്ക് നൽകേണ്ട പ്രാധാന്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ബെനഡിക്സണുമായി ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ പങ്കുവച്ചു.

ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം ഐസ്‌ലൻഡ് പ്രധാനമന്ത്രിയുമായി പങ്കുവച്ചു. സമയാധിഷ്ഠിതമായിട്ടുള്ള ധ്യാനം, സമ്മർദ്ദം, പിരിമുറുക്കം, ഉത്കണ്ഠ എന്നിവയെ മറികടക്കാൻ സഹായിക്കുന്ന ശ്വസനക്രിയകൾ തുടങ്ങിയവയെല്ലാം വ്യക്തികളുടെ മാനസികവും ശാരീരികവുമായിട്ടുള്ള ഉന്നമനത്തിന് വളരെ അധികം സഹായിക്കുന്നുണ്ട്.

തടവുകാരേയും കുറ്റവാളികളേയും അക്രമത്തിൽ നിന്നും ലഹരിമരുന്നിന്റെ പിടിയിൽ നിന്നും പുറത്ത് വരാൻ സഹായിക്കുക എന്ന ലക്ഷ്യത്തിൽ ഡെന്മാർക്കിൽ ആരംഭിച്ച ‘ബ്രീത്ത് സ്മാർട്ട്’ എന്ന പദ്ധതിയെ കുറിച്ചും ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ സംസാരിച്ചു. പരസ്പരമുള്ള കരുതൽ വർദ്ധിപ്പിച്ച് കൊണ്ട് തന്നെ ഓരോ വ്യക്തികളുടേയും ഉള്ളിൽ സമാധാനത്തിന്റെ പുതുവെളിച്ചം തെളിക്കുകയാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടത്തുന്ന പോരാട്ടത്തിൽ ഐസ്‌ലാൻഡ് നൽകുന്ന നിർണായക സംഭാവനകൾക്ക് ബെനഡിക്‌സണിനെ ഗുരുദേവ് അഭിനന്ദിച്ചു. പുനരുത്പാദിപ്പിക്കാവുന്ന ഉറവിടങ്ങളിൽ നിന്നാണ് ഐസ്‌ലാൻഡിലെ 100 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്നത്. റെയ്ജാവിക്കിൽ ഇന്ന് നടക്കുന്ന സമ്മേളനത്തേയും ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഇന്ന് അഭിസംബോധന ചെയ്യുന്നുണ്ട്. ജനീവയിൽ യുഎന്നിന്റെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം ഐസ്‌ലാൻഡിലെത്തിയത്.

Tags: ART OF LIVINGICELANDGURUDEV SRI SRI RAVISHANKAR
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies