തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കേരളത്തിൽ ബുധനാഴ്ച ഡ്രൈ ഡേ. ബിവറേജസ് കോർപറേഷന്റെ മദ്യവിൽപനശാലകളും സ്വകാര്യ ബാറുകളും അടവായിരിക്കും. കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപന ശാലകളും തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് രാത്രി ഒമ്പത് മണിക്ക് അടച്ച ബിവറേജസ് ഔട്ട്ലെറ്റുകൾ വ്യാഴാഴ്ച രാവിലെ 9 മണിക്ക് മാത്രമേ തുറക്കൂ. ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യവിൽപന ശാലകൾക്ക് അവധി നൽകിയത്.
ഐക്യരാഷ്ട്ര സഭയാണ് 1987 മുതൽ ജൂൺ 26 ലഹരിവിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.