ലോക്സഭാ സ്പീക്കർ പദവിയിൽ ഓം ബിർള; ചരിത്രത്തിൽ നിന്നും പഠിച്ച പാഠം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക്സഭാ സ്പീക്കർ പദവിയിൽ ഓം ബിർള; ചരിത്രത്തിൽ നിന്നും പഠിച്ച പാഠം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 03:29 pm IST
Facebook
Twitter
WhatsAppTelegram

ലോക്സഭാ സ്പീക്കർ പദവിയിൽ ഓം ബിർള തുടരുമ്പോൾ INDI സഖ്യം എന്ന പ്രതിപക്ഷത്തിനു മേലുള്ള സ്വാഭാവിക വിജയം എന്നതിലുപരി ചരിത്രത്തിൽ സംഭവിച്ചുപോയ ഒരു പിഴവിന്റെ പരിഹാരം കൂടിയാണ്. 1998 അധികാരത്തിൽ വന്ന വാജ്പേയ് സർക്കാർ അകാലത്തിൽ പുറത്താകേണ്ടി വന്നത് ഭാരതീയ ജനതാപാർട്ടിയെ സംബന്ധിച്ച് ഒരു കയ്പ്പേറിയ പാഠമാണ്.

1996-ൽ അദ്ദേഹം കേവലം 13 ദിവസക്കാലം പ്രധാനമന്ത്രിയായിരുന്നു. അതിനു പിന്നാലെ അവിശ്വാസ പ്രമേയത്തിൽ ഭരണം നഷ്ടപ്പെടുകയും അങ്ങിനെ ദേവഗൗഡയും ഐ കെ ഗുജറാളും പ്രധാനമന്ത്രിമാരാകുകയും ചെയ്തു. ഏതാണ്ട് ഒരു വർഷക്കാലം മാത്രമേ ജനതാദൾ സർക്കാരുകൾക്ക് ആയുസ്സുണ്ടായിരുന്നുള്ളു. 1998 ഫെബ്രുവരിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നു. തിരഞ്ഞെടുപ്പിനെ മുൻകൂട്ടിക്കണ്ട് എഐഡിഎംകെ, എസ്എപി, ബിജെഡി, എസ്എഡി തുടങ്ങിയ വിവിധ പാർട്ടികളുമായി ചേർന്ന് തിരഞ്ഞെടുപ്പിന് മുമ്പു തന്നെ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) രൂപീകരിച്ചു. 543 അംഗ സഭയിൽ 181 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിന് 141 സീറ്റുകളാണ് ലഭിച്ചത്. 543 സീറ്റിൽ 259 സീറ്റുകൾ നേടിയ NDA സഖ്യം ഭൂരിപക്ഷത്തിന് അടുത്ത് എത്തിയെങ്കിലും ഭൂരിപക്ഷം നേടാൻ പര്യാപ്തമായില്ല. അങ്ങിനെ ടിഡിപി (12 സീറ്റുകൾ), ഐഎൻഎൽഡി (4), അരുണാചൽ കൊണ്ഗ്രെസ്സ് (2), 3 സ്വതന്ത്രർ എന്നിവരെ തിരഞ്ഞെടുപ്പിന് ശേഷം എൻഡിഎയിൽ ചേർത്തു. 2 ആംഗ്ലോ-ഇന്ത്യൻ എംപിമാർ കൂടി ചേർന്നപ്പോൾ 545-ൽ 282 എംപിമാരായി ഭൂരിപക്ഷമായ 273-ൽ അധികം എത്തിയതുകൊണ്ട്ആദ്യ വിശ്വാസവോട്ടിനെ എൻ ഡി എ അതിജീവിച്ചു.

അന്ന് 12 എംപിമാരായുണ്ടായിരുന്ന തെലുങ്ക് ദേശം പാർട്ടി എൻഡിഎയിൽ ചേർന്നപ്പോൾ അവർക്ക് നൽകിയത് സ്‌പീക്കർ പദവിയാണ്. അമലാപുരത്ത് നിന്നുള്ള ടിഡിപി എംപി ഗന്തി മോഹന ചന്ദ്ര ബാലയോഗി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ ഒരു വർഷത്തിനുശേഷം, എഐഎഡിഎംകെ നേതാവ് ജെ ജയലളിത വാജ്‌പേയി സർക്കാരിൽ നിന്ന് തന്റെ മന്ത്രിമാരെ പിൻവലിച്ചു. ജയലളിതക്കെതിരായ അഴിമതികേസുകളിൽ കേന്ദ്രസർക്കാർ അനുകൂലമായ തീരുമാനം എടുക്കണം, അന്നത്തെ ഡി എം കെ സർക്കാരിനെ പിരിച്ചു വിടണം എന്നിവയായിരുന്നു അവരുടെ ആവശ്യങ്ങൾ.

1999 ഏപ്രിൽ 15 നു വാജ്‌പേയി ലോക്‌സഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ചു. ഒരു ദിവസം മുമ്പ്, ബഹുജൻ സമാജ് പാർട്ടിയുടെ മായാവതി ഉൾപ്പെടെയുള്ള ചില എൻഡിഎ ഇതര നേതാക്കളിൽ നിന്ന് അദ്ദേഹം വാക്കാലുള്ള പിന്തുണ നേടിയിരുന്നു. എന്നാൽ ഇന്ത്യയിൽ ആദ്യമായി പാർലിമെന്റിൽ ഒരു സർക്കാർ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെടുന്നത് രാഷ്‌ട്രം കണ്ടു. വോട്ടെടുപ്പ് ഫലം വന്നപ്പോൾ 270 ‘എതിർപ്പ് ‘കളും 269 ‘പിന്തുണകളും ‘ ഉണ്ടായിരുന്നു.

ജമ്മു കശ്മീരിലെ നാഷണൽ കോൺഫ്രൻസ് പ്രതിനിധി സെയ്ഫുദീൻ സോസ് സർക്കാരിനെതിരെ വോട്ടു ചെയ്തു. എങ്കിൽ പോലും സർക്കാർ വീഴില്ലായിരുന്നു. ഒഡീഷയിലെ കോൺഗ്രസ് നേതാവ് ഗിരിധർ ഗമാംഗ് നടത്തിയ ഒരു വോട്ടാണ് സർക്കാരിന്റെ പതനത്തിലേക്ക് നയിച്ചത് .

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അദ്ദേഹം ഒഡീഷ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ അദ്ദേഹം അതുവരെ പാർലമെൻ്റ് അംഗത്വം രാജിവച്ചിരുന്നില്ല. വോട്ടെടുപ്പിനായി ഗിരിധർ ഗമാംഗ് പാർലമെന്റിലെത്തിയപ്പോൾ ഭരണമുന്നണി അംഗങ്ങൾ ബഹളമുണ്ടാക്കിയിരുന്നു. അദ്ദേഹത്തെ വോട്ടെടുപ്പിൽ നിന്ന് അയോഗ്യനാക്കണമെന്ന് എൻഡിഎ ആവശ്യപ്പെട്ടു. എന്നാൽ ജി എം സി ബാലയോഗി അദ്ദേഹത്തെ വോട്ട് ചെയ്യാൻ അനുവദിക്കുകയായിരുന്നു. 1998 ലെ വാജ്‌പേയ് ഗവൺമെൻ്റിന്റെ തകർച്ചയിൽ തീരുമാനമെടുത്തത് സ്പീക്കറുടെ തീരുമാനവും വിവേചനാധികാരവുമാണ്. അങ്ങിനെ ലോക്‌സഭയിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട ആദ്യത്തെ പ്രധാനമന്ത്രിയായി വാജ്‌പേയി മാറിയത് അനീതി നിറഞ്ഞ ഒരു തീരുമാനത്തിന്റെ ബലത്തിലായിരുന്നു.

സഭാ ചട്ടങ്ങളുടെ വ്യാഖ്യാനം മുതൽ സഭക്കുള്ളിലെ ക്രമസമാധാനപാലനവും, അതിക്രമങ്ങൾ കാണിക്കുന്ന അംഗങ്ങളെ പുറത്താക്കുന്നത് പോലും ലോക്‌സഭാ സ്പീക്കർ ആണ് തീരുമാനിക്കുന്നത്.

ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനങ്ങളിലും അധ്യക്ഷൻ സ്പീക്കറാണ് . സഭയിൽ അവതരിപ്പിക്കുന്ന ബിൽ മണി ബില്ലാണോ അതോ സാധാരണ ബില്ലാണോ എന്ന് സ്പീക്കർ തീരുമാനിക്കും.ഒരു ബില്ലിന്റെ തുടർന്നുള്ള ഭാവി , അത് എങ്ങനെ, ഏതു കാറ്റഗറിയിൽ പട്ടികപ്പെടുത്തി എന്നതിനെ ആശ്രയിച്ചിരിക്കുന്നതിനാൽ ഈ തീരുമാനം അതീവ പ്രാധാന്യമുള്ളതാണ്.

ഇന്ത്യയിലെ പരമോന്നത നിയമനിർമ്മാണ സഭയായ ലോക്സഭയിൽ ഭരണകക്ഷിയുടെയോ സഖ്യത്തിന്റെയോ ശക്തിയുടെയും നിയന്ത്രണത്തിന്റെയും പ്രതീകമാണ് സ്പീക്കർ സ്ഥാനം. അത് നഷ്ടപ്പെടുത്താതെ നിലനിർത്തി എന്നാൽ എൻ ഡി ഏ യും ബിജെപിയും ആദ്യ പരീക്ഷ എളുപ്പം പാസ്സായി എന്ന് തന്നെയാണ് അർത്ഥം.

Tags: N Chandrababu Naiduloksabha speakerG. M. C. BalayogiNarendra Modiom-birlaAtal Bihari Vajpayee.
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies