'ശരീരം അനങ്ങുന്നില്ല, കായികാധ്വാനം കുറവ്'; ഇങ്ങനെ പോയാൽ 2030-ഓടെ ഇന്ത്യയിലെ പകുതിപേരും 'അൺഫിറ്റ്' ആകുമെന്ന് ലോകാരോഗ്യസംഘടന
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘ശരീരം അനങ്ങുന്നില്ല, കായികാധ്വാനം കുറവ്’; ഇങ്ങനെ പോയാൽ 2030-ഓടെ ഇന്ത്യയിലെ പകുതിപേരും ‘അൺഫിറ്റ്’ ആകുമെന്ന് ലോകാരോഗ്യസംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 06:23 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യക്കാർക്കിടയിൽ വ്യായാമം ഉൾപ്പെടെ ശാരീരികാധ്വാനം അപകടകരമായ വിധത്തിൽ കുറയുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ജനസംഖ്യയുടെ പകുതിയിലേറെ പേരും ഇത്തരത്തിൽ കായികമായി കാര്യമായ അധ്വാനമില്ലാത്തവരായി മാറിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഡബ്ല്യൂഎച്ച്ഒ പുറത്തുവിട്ടത്. ലാൻസെറ്റ് ​ഗ്ലോബൽ ഹെൽത്തിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് ശാരീരികമായി അധ്വാനിക്കാൻ മടിയുള്ള കൂട്ടർ. 2022-ലെ കണക്ക് പ്രകാരം 57.2 ശതമാനം സ്ത്രീകളാണ് സ്ത്രീകളാണ് ശരീരം അനങ്ങാതെ മടി പിടിച്ചിരിക്കുന്നത്. 42 ശതമാനം പുരുഷന്മാർക്കും മടിയാണെന്ന് ലാൻസെറ്റ് പഠനത്തിൽ പറയുന്നു. ഈ സ്ഥിതി തുടർന്നാൽ 2023-ഓടെ ഇന്ത്യൻ യുവത്വത്തിന്റെ 60 ശതമാനത്തോളം ശാരീരിക ക്ഷമതയില്ലാത്തവരായി മാറും.‌‌ ഇത് പല ​ഗുരുതര രോ​ഗങ്ങളിലേക്കും വഴിവയ്‌ക്കും. 2000-ൽ ഇത് 22.3 ശതമാനമായിരുന്നെങ്കിൽ 22 വർഷങ്ങൾക്കിപ്പുറം 2022-ൽ ഇത് 49.4 ശതമാനമായാണ് ഉയർന്നത്.

ഓരോ ആഴ്ചയിലും കുറഞ്ഞത് 150 മുതൽ 300 മിനിറ്റ് വരെ എയ്റോബിക് വ്യായാമങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടണമെന്ന് ലോകാരോ​ഗ്യ സംഘടന നിർ‌ദ്ദേശിക്കുന്നു. ശരീരം ചൂടാകുന്ന തരത്തിലുള്ള വ്യായമ മുറകളും ശാരീരിക പ്രവർത്തനങ്ങളിലും ഏർപ്പെടണം. അല്ലാത്തപക്ഷം ഹൃദ്രോ​ഗങ്ങൾ, ടൈപ്പ്-2 പ്രമേഹം, ഡിമെൻഷ്യ, അർബുദം തുടങ്ങിയ ​ഗുരുതര രോ​ഗങ്ങൾക്കും രോ​ഗാവസ്ഥകൾക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നു.

ആ​ഗോള തലത്തിൽ 31 ശതമാനം അഥവാ 1.8 ബില്യൺ യുവാക്കളാണ് ഇക്കാലയളവിൽ ശാരീരിക അധ്വാനം ചെയ്യാതെ കഴിച്ചുകൂട്ടിയത്. വർഷങ്ങൾ കടന്നു പോകുന്തോറും ഇത് ഏറിവരികയാണെന്നും ആ​ഗോള തലത്തിൽ തന്നെ ഇത് നിശബ്ദ വെല്ലുവിളിയാണെന്നും ലാൻസെറ്റ് പ്രസിദ്ധീകരണത്തിൽ പറയുന്നു. കരുത്തുറ്റ സാമ്പത്തിക അടിത്തറ ഉള്ള രാജ്യങ്ങളിലെ ജനങ്ങളാണ് ശാരീരികമായി അധ്വാനിക്കാൻ അലസത കാണിക്കുന്നത്. ഏഷ്യ-പസഫിക് മേഖലയിലും ദക്ഷിണേഷ്യൻ രാജ്യങ്ങളിലുമാണ് അധ്വാനിക്കാൻ മടിയുള്ളവരിൽ സിംഹഭാ​ഗവും.

Tags: Physically inactive
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

Latest News

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies