കൗണ്ടി ചാമ്പ്യൻ ഷിപ്പിലെ രണ്ടാം ഡിവിഷൻ മത്സരത്തിൽ ഇംഗ്ലണ്ട് പേസർ ഒല്ലി റോബിൻസണെ അടിച്ച് ഇല്ലാതാക്കി ലൂയിസ് കിംബെർ. സസ്സെക്സും ലെസ്റ്റർഷെയറുമായി നടന്ന മത്സരത്തിലായിരുന്നു റോബിൻസനെ തല്ലി തളർത്തിയത്. 43 റൺസാണ് ഒരോവറിൽ നേടിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.സസ്സെക്സ് താരമായിരുന്നു റോബിൻസൺ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ഓവറായിരുന്നു ഇത്.
സിക്സോടെയാണ് ആദ്യ ഓവർ തുടങ്ങിയത്. രണ്ടാം പന്ത് ഫോർ. ഇതൊരു നോ ബോളായിരുന്നു. കൗണ്ടി ചാമ്പ്യൻ ഷിപ്പിലെ നിയമ പ്രകാരം നോബോളിന് രണ്ടു റൺസാണ് നൽകുന്നത്. അടുത്ത രണ്ടുബോളിൽ സിക്സും ഫോറും പോയി. നാലാം പന്തിലും പന്ത് അതിർത്തി വര കടന്നു.
ഇതും നോബോളായിരുന്നു. വീണ്ടും സിക്സും ഫോറും. ആറാം പന്തും റോബിൻസൺ നോ ബോൾ എറിഞ്ഞു. ഈ പന്തും ഗാലറിയിൽ പറന്നിറങ്ങി. ഒടുവിൽ ഒമ്പതാം പന്തായിരുന്നു ഔദ്യോഗികമായ ആറാം ബോൾ. ഇതിൽ ഒരു റൺസാണ് ഇംഗ്ലീഷ് പേസർ വഴങ്ങിയത്.
43 RUNS IN ONE OVER!
Leicestershire’s Louis Kimber smashes a record over against Ollie Robinson 🤯
(via @CountyChamp) pic.twitter.com/GVlrvNXGLb
— ESPNcricinfo (@ESPNcricinfo) June 26, 2024
“>