വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ്; 2023ൽ ബിഹാറിലേക്കെത്തിയത് 8 ലക്ഷത്തിലധികം സഞ്ചാരികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ്; 2023ൽ ബിഹാറിലേക്കെത്തിയത് 8 ലക്ഷത്തിലധികം സഞ്ചാരികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 01:11 pm IST
FacebookTwitterWhatsAppTelegram

പട്ന: ബിഹാറിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം എട്ട് ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ബിഹാറിലെത്തിയത്. നിരവധി ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനത്ത് രാജ്യത്തിന് പുറത്ത് നിന്നും അകത്ത് നിന്നും ധാരാളം പേരാണ് എത്തുന്നത്.

പ്രശസ്തമായ നിരവധി ആരാധനാലയങ്ങളാണ് ബിഹാറിൽ സ്ഥിതിചെയ്യുന്നത്. ഇത് വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്‌ക്ക് സഹായിക്കുന്നുണ്ടെന്ന് വിനോദസഞ്ചാര മേഖലയിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ പ്രതികരിച്ചു. ചരിത്രപരമായ പ്രാധാന്യവും സാംസ്‌കാരിക പ്രാധാന്യവും കൊണ്ട് സമ്പന്നമാണ് ബിഹാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൗതം ബുദ്ധന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന ബോധഗയ സന്ദർശിക്കാൻ ലോകമെമ്പാടുമുള്ള ബുദ്ധമതക്കാർ സംസ്ഥാനത്തെത്തുന്നു. ബുദ്ധമതക്കാരുടെ ഏറ്റവും ആകർഷണമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഇവിടം. ​ഗുരു ​ഗോബിന്ദ് സിം​ഗിന്റെ ജന്മസ്ഥലമായ പട്‌നയിലേക്കും സന്ദർശകർ ധാരാളമായെത്തുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സൂഫി പള്ളികളിലൊന്നായ മനേർ ഷെരീഫാണ് മുസ്ലീം മതസ്ഥരെ ബിഹാറിലേക്ക് ആകർഷിക്കുന്നത്. നിരവധി വിശ്വാസികളാണ് വർഷംതോറും മനേർ ഷെരീഫ് സന്ദർശിക്കാനെത്തുന്നത്.

സംസ്ഥാനത്തെ താമസ-ഗതാഗത സൗകര്യങ്ങളാണ് വിനോദ സഞ്ചാരമേഖലയ്‌ക്ക് ഉത്തേജനമാകുന്നത്. രാജ്യത്തിന്റെ യഥാർത്ഥ ചരിത്രം അറിയുന്നതിന് ബിഹാർ സന്ദർശിക്കണമെന്ന് മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തെ ഓർമിപ്പിക്കുന്ന ചില ചരിത്ര പ്രസിദ്ധമായ സ്മാരകങ്ങൾ വിനോദസഞ്ചാരികൾക്കായി തുറന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Biharpatnatourist
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies