കൊല്ലം : രണ്ടാഴ്ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂതക്കുളം ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള വീട്ടിൽ വിജയൻ – മഞ്ജുഷ ദമ്പതികളുടെ മകൻ വിശാഖിനെ (22) ആണ് കിടപ്പുമുറിയിലെ ഫാനിൽ മുണ്ട് ഉപയോഗിച്ചു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളും വീട്ടുകാരും ചേർന്ന് ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരവൂർ കൂനയിൽ കിഴക്കിടംമുക്ക് സ്വദേശിനിയുമായി ഉള്ള വിശാഖിന്റെ വിവാഹം രണ്ടാഴ്ച മുൻപാണു കഴിഞ്ഞത്. കേറ്ററിങ് ജോലികൾ ചെയ്തു വരികയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുകൾക്കു വിട്ടുനൽകി. പരവൂർ പൊലീസ് കേസെടുത്തു