രണ്ടര വർഷത്തിന് ശേഷം രാജ്യത്ത് മൊബൈൽ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചിരിക്കുകയാണ് ടെലികോം കമ്പനികൾ. ജിയോയാണ് നിരക്ക് വർദ്ധനയ്ക്ക് തുടക്കമിട്ടത്. 12.5 ശതമാനം മുതൽ 27 ശതമാനം വരെയാണ് ജിയോ നിരക്ക് വർദ്ധിപ്പിച്ചത്. പിന്നാലെ നിരക്ക് കൂട്ടുന്നതായി എയർടെല്ലും അറിയിച്ചു. 11 മുതൽ 21 ശതമാനം വരെയാണ് വർദ്ധന. പ്രതിദിനം 70 പൈസയിൽ താഴെ മാത്രമേ വർദ്ധനയുള്ളൂവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിരക്ക് കുത്തനെ കൂടിയിട്ടുണ്ട്. ജൂലൈ മൂന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുക.
മെച്ചപ്പെട്ട രീതിയിൽ ടെലികോം കമ്പനികൾക്ക് പ്രവർത്തിക്കണമെങ്കിൽ ഓരോ ഉപഭോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം 300 രൂപയിൽ കൂടുതൽ വേണമെന്ന് നിലപാടിലാണ് മുൻനിര സേവനദാതാക്കളായ ജിയോയും എയർടെല്ലും. സ്പെട്രം ലേലത്തിന് പിന്നാലെയാണ് കമ്പനികൾ നിരക്ക് വർദ്ധന പ്രഖ്യാപിച്ചത്. ബെല്ലും ബ്രേക്കുമില്ലാതെ നിരക്ക് വർദ്ധിപ്പിച്ചതോടെ കോളിനും ഡാറ്റയ്ക്കുമായി എത്ര തുക മാറ്റി വയ്ക്കണമെന്ന ആശങ്കയിലാകും ഭൂരിഭാഗം പേരും. രണ്ട് ടെലികോം സേവനദാതാക്കളുടെയും വിവിധ പ്ലാനുകൾ താരതമ്യം ചെയ്ത് ഏതാണ് മെച്ചമെന്ന് നോക്കാം..
28 ദിവസം വാലിഡിറ്റി, രണ്ട് ജിബി ഡാറ്റ പ്ലാൻ:
- ജിയോയുടെ പ്ലാനിന് നിലവിൽ 155 രൂപ, പുതിയ നിരക്ക് പ്രകാരം 189 രൂപ. 34 രൂപയുടെ വർദ്ധന
- എയർടെല്ലിന്റെ പ്ലാനിന് നിലവിൽ 179 രൂപ, പുതിയ നിരക്ക് പ്രകാരം 199 രൂപ. 10 രൂപയുടെ വർദ്ധന
28 ദിവസം വാലിഡിറ്റി, പ്രതിദിനം 1 ജിബി ഡാറ്റ പ്ലാൻ:
- ജിയോയുടെ പ്ലാനിന് നിലവിൽ 209 രൂപ, പുതിയ നിരക്ക് പ്രകാരം 249 രൂപ. 40 രൂപയുടെ വർദ്ധന
- എയർടെല്ലിന്റെ പ്ലാനിന് നിലവിൽ 265 രൂപ, പുതിയ നിരക്ക് പ്രകാരം 299 രൂപ. 34 രൂപയുടെ വർദ്ധന
28 ദിവസം വാലിഡിറ്റിയും പ്രതിദിനം 1.5 ജിബി ഡാറ്റയും ലഭ്യമാകുന്ന പ്ലാൻ:
- ജിയോയുടെ പ്ലാനിന് നിലവിൽ 239 രൂപ, പുതിയ നിരക്ക് പ്രകാരം 299 രൂപ. 60 രൂപയുടെ വർദ്ധന
- എയർടെല്ലിന്റെ പ്ലാനിന് നിലവിൽ 299 രൂപ, പുതിയ നിരക്ക് പ്രകാരം 249 രൂപ. 50 രൂപയുടെ വർദ്ധന
56 ദിവസം വാലിഡിറ്റിയും പ്രതിദിനം 2 ജിബി ഡാറ്റയും ലഭ്യമാകുന്ന പ്ലാൻ:
- ജിയോയുടെ പ്ലാനിന് നിലവിൽ 533 രൂപ, പുതിയ നിരക്ക് പ്രകാരം 629 രൂപ. 116 രൂപയുടെ വർദ്ധന
- എയർടെല്ലിന്റെ പ്ലാനിന് 549 രൂപ, പുതിയ നിരക്ക് പ്രകാരം 649 രൂപ. 10 രൂപയുടെ വർദ്ധന
84 ദിവസം വാലിഡിറ്റിയും പ്രതിദിനം 2 ജിബി ഡാറ്റയും ലഭ്യമാകുന്ന പ്ലാൻ:
- ജിയോയുടെ പ്ലാനിന് നിലവിൽ 719 രൂപ, പുതിയ നിരക്ക് പ്രകാരം 859 രൂപ. 140 രൂപയുടെ വർദ്ധന
- എയർടെല്ലിന്റെ പ്ലാനിന് നിലവിൽ 839 രൂപ, പുതിയ നിരക്ക് പ്രകാരം 979 രൂപ. 140 രൂപയുടെ വർദ്ധന
365 ദിവസം വാലിഡിറ്റിയുള്ള വാർഷിക പ്ലാൻ:
- പ്രതിദിനം 2.5 ജിബി ഡാറ്റയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. 2,999 രൂപയുടെ പ്ലാൻ 3,599 രൂപയാകും. 600 രൂപയുടെ വർദ്ധന.
- പ്രതിദിനം 2 ജിബിയാണ് എയർടെല്ലിന്റെ വാർഷിക പ്ലാൻ നൽകുന്നത്. 2,999 രൂപയായിരുന്ന ഈ പ്ലാനും 3,500 രൂപയാകും . ഇവിടെയും 600 രൂപയുടെ കൂടുതൽ.
ഡാറ്റാ ആഡ്-ഓൺ പ്ലാൻ
ജിയോ
- 15 രൂപക്ക് 1 ജിബി ലഭിച്ചിരുന്നുവെങ്കിൽ ഇനി 19 രൂപ നൽകണം
- 2 ജിബിക്ക് 25 രൂപ എന്നത് 29 ആകും
- 6 ജിബിക്ക് 61 രൂപ ആയിരുന്നത് 69 ആയി ഉയരും
എയർടെൽ
- 1 ജിബിക്ക് 19 രൂപയെന്നത് 22 രൂപയാകും
- 2 ജിബിക്ക് 29 രൂപ എന്നത് 33 രൂപയാകും
- 4 ജിബിക്ക് 65 രൂപയായിരുന്നത് ഇനി 77 രൂപയാകും