കണ്ണൂർ: ഫിറ്റ്നസ് സെന്ററിലെത്തിയ 20 കാരിയെ പീഡിപ്പിച്ച കേസിൽ കണ്ണൂരിൽ മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ. ജില്ലയിലെ പ്രമുഖ നേതാവായ എം നാരായണൻ കുട്ടിയുടെ മകനും ഫിറ്റ്നസ് സെന്റർ ഉടമയുമായ ശരത് നമ്പ്യാരാണ് അറസ്റ്റിലായത്. ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ യുവതി നേരിട്ടെത്തിയാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസമാണ് പീഡനം നടന്നതെന്ന് യുവതി നൽകയിയ പരാതിയിൽ പറയുന്നു. ഫിസിയോ തെറാപ്പി ചെയ്യാൻ സെന്ററിലെത്തിയപ്പോഴാണ് ഉപദ്രവിച്ചത് യുവാവിനെതിരെ നേരത്തേയും ഇത്തരം ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ പരാതി നൽകാൻ ആരം മുന്നോട്ട് വന്നില്ല.