ക്രിക്കറ്റ് ടൂർണമെൻിന്റെ മറവിൽ ലൈം​ഗീക പീഡനം; തിരുവനന്തപുരം കെസിഎയിലെ കോച്ച് അറസ്റ്റിൽ; പ്രതിയുടെ ഫോണിൽ പെൺകുട്ടികളുടെ ന​ഗ്നദൃശ്യങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്രിക്കറ്റ് ടൂർണമെൻിന്റെ മറവിൽ ലൈം​ഗീക പീഡനം; തിരുവനന്തപുരം കെസിഎയിലെ കോച്ച് അറസ്റ്റിൽ; പ്രതിയുടെ ഫോണിൽ പെൺകുട്ടികളുടെ ന​ഗ്നദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 05:08 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിന്റെ മറവിൽ നിരവധി പെൺകുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ച പരിശീലകൻ അറസ്റ്റിൽ. തിരുവനന്തപുരം കെസിഎയിലെ പരിശീലകനായ മനുവാണ് അറസ്റ്റിലായത്. ക്രിക്കറ്റ് ടൂർണമെന്റെിന്റെ മറവിൽ പെൺകുട്ടികളെ തെങ്കാശിയിൽ എത്തിച്ചായിരുന്നു പീഡനം. പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളുടെ ന​ഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തിയതായും പരാതിയുണ്ട്. പോക്സോ പ്രകാരം മനുവിനെ റിമാൻഡ് ചെയ്തു.

ആദ്യം ഒരു പെൺകുട്ടിയുടെ പരാതിയാണ് പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ റിമാൻഡ് ചെയ്തു. ഇതിന് പിന്നാലെയാണ് ആറ് പെൺകുട്ടികൾ കൂടി പൊലീസിനെ സമീപിച്ചത്. കൂടുതൽ പെൺകുട്ടികളെ ഇയാൾ ഉപദ്രവിച്ചതായാണ് പൊലീസിന്റെ നി​ഗമനം.

പൊലീസ് അന്വേഷണത്തിൽ മനുവിനെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. കെസിഎ സംഘടിപ്പിച്ച പിങ്ക് ടൂർണമെന്റിന്റെ മറവിലാണ് പീഡനം നടന്നത്. ക്രിക്കറ്റിൽ ഭാവി സ്വപ്നം കാണുന്ന പെൺകുട്ടികളെ ടൂർണമെന്റ് കളിക്കാൻ എന്ന പേരിലാണ് തെങ്കാശിയിൽ എത്തിച്ചത്. ക്രിക്കറ്റ് ടീമിൽ ഇടം പിടിക്കാൻ പെൺകുട്ടികളുടെ ശാരീരിക ഘടന ബിസിസിഐക്ക് നൽകണമെന്ന പേരിലാണ് ഇയാൾ ന​ഗ്ന ഫോട്ടോ എടുത്തത്. ഇയാളുടെ ഫോണുകൾ പോലീസ് കസ്റ്റഡിയിൽ എടുത്ത് ഫൊറൻസിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.

കഴിഞ്ഞ 10 വർഷമായി കോച്ചായി പ്രവർത്തിക്കുന്നയാളാണ് മനു. ഒന്നര വർഷം മുമ്പ് കെസിഎയിൽ പരിശീലനത്തിന് എത്തിയ ഒരു പെൺകുട്ടി ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. പൊലീസ് ചാർജ് ഷീറ്റ് സമർപ്പിച്ചെങ്കിലും പെൺകുട്ടി മൊഴിമാറ്റിയതിനെ തുടർന്ന് കേസിൽ ഇയാൾ കുറ്റവിമുക്തനായി. ​ഇയാളുടെ സമ്മർദ്ദം കൊണ്ടാണ് അതിജീവിത മൊഴിമാറ്റിയതെന്നാണ് സൂചന.

ലൈം​ഗികാരോപണം ഉയർന്ന ആളെ വീണ്ടും പരിശീലകനാക്കിയ കെസിഎയുടെ ധാർമ്മികത കൂടി പൊതു മദ്ധ്യത്തിൽ ചോദ്യം ചെയ്യപ്പെടുകയാണ്. ദേശീയ ടീം ലോകകപ്പ് നേടി രാജ്യത്ത് തിരിച്ചത്തിയ അതേ ദിവസമാണ് കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ നിന്നും ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നത്.

 

 

 

Tags: cricketsexual abuseKCAcoach
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies