കൊടുമന കുങ്കി നിർമിച്ച ചിറ; പഴശ്ശിയുടെ പടയോട്ട കാലത്തെ പ്രധാന കേന്ദ്രം; കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന വയനാട്ടിലെ കുങ്കിച്ചിറ മ്യൂസിയം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊടുമന കുങ്കി നിർമിച്ച ചിറ; പഴശ്ശിയുടെ പടയോട്ട കാലത്തെ പ്രധാന കേന്ദ്രം; കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന വയനാട്ടിലെ കുങ്കിച്ചിറ മ്യൂസിയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 05:23 pm IST
FacebookTwitterWhatsAppTelegram

വിനോദസഞ്ചാരികളെ ആകർഷിച്ച് വയനാട്ടിലെ കുങ്കിച്ചിറ മ്യൂസിയം. നാടിന്റെ ചരിത്രവും പൈതൃകവും കാത്തുസൂക്ഷിക്കുന്ന ഇടമാണിവിടം. വിനോദസഞ്ചാര മേഖലയിൽ വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ലെങ്കിലും ഒരു നാടിന്റെ ചരിത്രമുറങ്ങുന്ന ഇടമാണ് കുഞ്ഞോത്തെ കുങ്കിച്ചിറക്കരികെയുള്ള മ്യൂസിയം. നാടിന്റെ ചരിത്രത്തെ അടുക്കും ചിട്ടയോടെ തയ്യാറാക്കി വച്ചിരിക്കുകയാണ് ഈ മ്യൂസിയത്തിൽ.

കുഞ്ഞകങ്ങളുടെ നാടായ കുഞ്ഞോത്ത് കലാകാരന്മാർ വരയ്‌ക്കുന്ന ചിത്രം പോലെ, ചതുരത്തിൽ നിർമിച്ചെടുത്തൊരു ചിറ. വടക്കൻ പാട്ടുകളിൽ പറയുന്ന കൊടുമന കുങ്കി നിർമിച്ച ചിറയായതിനാലാണ് ഇതിനെ കുങ്കിച്ചിറയെന്ന് പറയുന്നത്. കണ്ണിന് കുളിർമ നൽകുന്ന പായൽപ്പച്ച നിറത്തിലാണ് ചിറയുള്ളത്. ഒരിക്കലും വറ്റാത്ത ജലാശയമാണിത്.

പണ്ട് കർണാടകയിൽ നിന്ന് പടിഞ്ഞാറൻ കടൽ തീരത്തേക്കുള്ള സഞ്ചാര പാത ഇതുവഴിയായിരുന്നുവെന്നാണ് പറയുന്നത്. പഴശ്ശിയുടെ പടയോട്ട കാലത്തും പ്രധാന കേന്ദ്രമായിരുന്നു കുങ്കിച്ചിറ. അത്ഭുതപ്പെടുത്തുന്ന ചരിത്ര കഥകളാണ് ചിറയ്‌ക്കരികത്തെ മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വയനാട്ടിലെ ആദിവാസി- ​ഗോത്ര വർ​ഗത്തെയും അവരുടെ ജീവിതത്തിന്റെ യഥാർത്ഥ ചിത്രവും മ്യൂസിയത്തിൽ കാണാനാകും. കാർഷിക പാരമ്പര്യം, ​ഗോത്ര സംസ്കാരം, വൈദ്യ ചികിത്സയുടെ പ്രധാന്യം തുടങ്ങിയ വയനാടൻ ജനജീവിതത്തിന്റെ നേർക്കാഴ്ചയാണ് മ്യൂസിയത്തിലുള്ളത്. വയനാടിനെ കുറിച്ച് പൂർണമായറിയാൻ ഈ മ്യൂസിയത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മതിയാകും.

വയനാടിന്റെ ഉത്സവങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവ കോർത്തിണക്കി വച്ചിരിക്കുന്ന അനേകം ചിത്രങ്ങൾ. പണ്ടത്തെ കാലത്ത് ഉപയോ​ഗിച്ചിരുന്ന 20 ഓളം നെൽ വിത്തുകളും മ്യൂസിയത്തിൽ വച്ചിട്ടുണ്ട്. വട്ടി, മൺകലം, മുറം തുടങ്ങിയ അന്നത്തെ വീട്ടുസാധനങ്ങളുൾപ്പെടെ മ്യൂസിയത്തിലുണ്ട്. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്.

Tags: vayanadumuseamkunkichira
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies