വിശ്വ കിരീടവുമായി ജന്മനാടണഞ്ഞ് ചാമ്പ്യന്മാർ ; വരവേറ്റ് രാജ്യം, ഇനി ആഘോഷം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിശ്വ കിരീടവുമായി ജന്മനാടണഞ്ഞ് ചാമ്പ്യന്മാർ ; വരവേറ്റ് രാജ്യം, ഇനി ആഘോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 06:53 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ക്രിക്കറ്റ് ലോകം കീഴടക്കി ടി20 വിശ്വകിരീടവുമായി ടീം ഇന്ത്യ ജന്മനാട്ടിൽ. എയർ ഇന്ത്യ ചാമ്പ്യൻ 24 വേൾഡ് കപ്പ് എന്ന എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ രാവിലെ 6.57 ഓടെയാണ് താരങ്ങൾ   ഡൽഹി വിമാനത്താവളത്തിന് പുറത്തെത്തി ബസുകളിലേക്ക് കയറിയത്.  ബിസിസിഐ സ്റ്റാഫ് അംഗങ്ങളും ടീമിനൊപ്പമുണ്ട്. ജന്മനാട്ടിൽ കിരീടവുമായി എത്തിയ ഇന്ത്യൻ ടീമിന് കേന്ദ്രസർക്കാരും ബിസിസിഐ അധികൃതരും ചേർന്ന് ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയത്. വന്ദേമാതരം, ഭാരത് മാതാ കീ ജയ്, ഇന്ത്യ ഇന്ത്യ ഇന്ത്യ മുദ്രാവാക്യങ്ങളോടെയാണ് ടീം ഇന്ത്യയെ ആരാധകർ വരവേറ്റത്. സ്ത്രീകളും കുട്ടികളും അടക്കം നൂറുക്കണക്കിന് ആളുകളാണ് ടീമിനെ വരവേൽക്കാൻ വിമാനത്താവളത്തിലെത്തിയത്.

#WATCH | Virat Kohli in Team India’s bus outside the airport as Team India arrives in Delhi, after winning the #T20WorldCup2024 trophy.

India defeated South Africa by 7 runs on June 29, in Barbados, to clinch the second T20I title. pic.twitter.com/bDaXQ1sLtA

— ANI (@ANI) July 4, 2024

“>

 

വൻ സുരക്ഷാ സന്നാഹങ്ങളാണ് ഡൽഹി വിമാനത്താവളത്തിലെ ടി3 ടെർമിനലിൽ ഏർപ്പെടുത്തിയത്. പുലർച്ചെ തന്നെ ഇന്ത്യൻ പതാകയും ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ നേർന്നുള്ള മുദ്രാവാദ്യങ്ങൾ മുഴക്കിയും ആരാധകർ വിമാനത്താവളത്തിലെത്തിയിരുന്നു. വിരാട് കോലി, രോഹിത് ശർമ്മ ഉൾപ്പെടെയുള്ള താരങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച പ്ലക്കാർഡുകളും ആരാധകർ ഉയർത്തിപ്പിടിച്ചിരുന്നു.

#WATCH | Coach Rahul Dravid, Yuzvendra Chahal and Jasprit Bumrah along with Team India arrive at Delhi airport, after winning the #T20WorldCup2024 trophy. pic.twitter.com/wYCx91SkpP

— ANI (@ANI) July 4, 2024

“>

 

ഐടിസി മൗര്യ ഹോട്ടലിലെ വിശ്രമത്തിന് ശേഷം 9.30ന് ഇന്ത്യൻ ടീം അംഗങ്ങൾ പ്രധാനമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും. വിരുന്നിന് ശേഷം ചാർട്ടേർഡ് വിമാനത്തിൽ നേരെ മുംബൈയിലേക്ക്. വിമാനത്താവളത്തിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരം തുറന്ന ബസിൽ കിരീടവുമായി ടീം വിക്ടറി മാർച്ച് നടത്തും.

#WATCH | Suryakumar Yadav and Shivam Dube along with Team India arrive at Delhi airport, after winning the #T20WorldCup2024 trophy.

India defeated South Africa by 7 runs on June 29, in Barbados. pic.twitter.com/ehlzj9rIIL

— ANI (@ANI) July 4, 2024

“>

#WATCH | Virat Kohli along with Team India arrives at Delhi airport, after winning the #T20WorldCup2024 trophy.

India defeated South Africa by 7 runs on June 29, in Barbados. pic.twitter.com/wcbzMMvG7h

— ANI (@ANI) July 4, 2024

“>

 

 

വിജയാഘോഷത്തിന് പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങാനിരുന്ന ടീം ബെറിൽ ചുഴലിക്കാറ്റിനെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിപ്പോയിരുന്നു. ജൂൺ 30നും ജൂലൈ ഒന്നിനും മടങ്ങിവരാൻ കഴിയുമെന്ന് നേരത്തെ കരുതിയിരുന്നുവെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഹോട്ടലുകളിൽ തന്നെ കഴിയാനായിരുന്നു ടീമംഗങ്ങൾക്ക് ലഭിച്ച നിർദേശം. ചുഴലിക്കാറ്റ് ദുർബലമാവുകയും കാലാവസ്ഥ തെളിയുകയും ചെയ്തതോടെ താരങ്ങൾക്ക് നാട്ടിലെത്തുന്നതിനായി ബിസിസിഐ പ്രത്യേക വിമാനം ക്രമീകരിക്കുകയായിരുന്നു.

കെൻസിംഗ്ടൺ ഓവലിൽ ജൂൺ 29 ന് നടന്ന ത്രില്ലർ പോരിൽ ഏഴ് റൺസിന് ദക്ഷിണാഫ്രിക്കയെ രോഹിതും സംഘവും പരാജയപ്പെടുത്തിയതിന് പിന്നാലെ പ്രധാനമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു.

Tags: arrived at indiaT20 World Cup 2024bccicentral governmentteam indiaVirat Kholirohit sharma
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies