അസമിലെ വെള്ളപ്പൊക്കം; മരണസംഖ്യ 52 ആയി; ദുരിതബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിലെ വെള്ളപ്പൊക്കം; മരണസംഖ്യ 52 ആയി; ദുരിതബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 08:10 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: വെള്ളപ്പൊക്കം രൂക്ഷമായ അസമിലെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ദിബ്രുഗഡ് ടൗണിലെ ദുരന്തമേഖലകൾ സന്ദർശിച്ച മുഖ്യമന്ത്രി, പ്രദേശത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തി. നിലവിൽ വെള്ളപ്പൊക്കത്തിന് നേരിയ ശമനമുണ്ടെന്നും വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിൽ പ്രശ്നപരിഹാരത്തിനായി വിദ​ഗ്ധ സഹായം തേടുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അസമിലെ നദീജന്യ ദ്വീപായ മജൂലിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തിയിരുന്നു.

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 52 പേരാണ് മരിച്ചത്. 29 ജില്ലകളിലായി 21.13 ലക്ഷം പേർ ദുരന്തബാധിതരാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 6 പേർ മരിച്ചതായാണ് വിവരം.

24 ജില്ലകളിലായി 515 ദുരിതാശ്വാസ കാമ്പുകളാണ് തുറന്നിരിക്കുന്നത്. 3.86 ലക്ഷം പേർ കാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. 11 ലക്ഷത്തോളം മൃഗങ്ങളെയും പ്രളയം ബാധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. കാസിരംഗ ദേശീയോദ്യാനത്തിലെയും കടുവാ സംരക്ഷണ കേന്ദ്രത്തിലെയും 30ഓളം വന്യമൃഗങ്ങളും വെള്ളപ്പൊക്കത്തിൽ ചത്തൊടുങ്ങി.

ഗോൽപാറ, നാഗൺ, നൽബാരി, കാംരൂപ്, മോറിഗൺ, ദിബ്രുഗഡ്, സോനിത്ത്പുർ, ലാഖീമ്പുർ, സൗത്ത് സൽമാരാ, ധുബ്രി, ജോർഹത്, ചാരൈടെയോ, ഹോജയ്‌, കരിംഗഞ്ച്, ശിവസാഗർ, ബോൻ​ഗിഗൺ, ബാർപേട്ട, ധെമാജി, ഹൈലക്കണ്ടി, ഗോലാഘാട്, ദരങ്, ബിശ്വനാഥ്, കച്ചർ, കാംരൂപ് (എം), തീൻസുകിയ, കർബി ആങ്‌ലോങ്, ചിരാങ്, കർബി ആങ്‌ലോങ് വെസ്റ്റ്, മജുലി എന്നീ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്.

Tags: assam flood52 death
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies