മുംബൈ: നഗരത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി, മലേറിയ രോഗബാധികരുടെ എണ്ണം യഥാക്രമം 70 ശതമാനവും 30 ശതമാനവും കുറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023 ജൂണിൽ 649 മലേറിയ കേസുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ വർഷം ജൂൺ 1 നും ജൂൺ 30 നും ഇടയിൽ 443 രോഗികൾക്ക് മാത്രമാണ് രോഗം ബാധിച്ചത്.
ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നൽകിയ കണക്കുകൾ പ്രകാരം, 2023 ജൂണിൽ 353 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഈ വർഷം ജൂണിൽ എണ്ണം വെറും 93 ആയി കുറഞ്ഞു.
ലാബുകൾ, ആശുപത്രികൾ, ഡിസ്‌പെൻസറികൾ എന്നിവ ഉൾപ്പെടുന്ന സിവിക് റിപ്പോർട്ടിംഗ് യൂണിറ്റുകളുടെ എണ്ണവും വർദ്ധിപ്പിച്ചിരുന്നു. 2023 ൽ 22 ആയിരുന്ന ഇവയുടെ എണ്ണം 880 ആയിട്ടാണ് ഉയർന്നത്. എണ്ണവും വർദ്ധിപ്പിച്ചിരുന്നു. രോഗബാധ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങളും സമയോചിതമായി നടപ്പിലാക്കാനാകും.
അതേസമയം ജനങ്ങളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുകയും പ്രതിരോധ നടപടികൾ ശക്തമാക്കിയതുമാണ് രോഗവ്യാപനം കുറയാൻ കാരണമായതെന്ന് മുൻസിപ്പൽ അധികൃതർ പ്രതികരിച്ചു.
















