ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചതായി സൈന്യം. കുൽഗാമിലെ ചിന്നിഗാം മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവസ്ഥലത്ത് പൊലീസും സുരക്ഷാ സേനയും തെരച്ചിൽ തുടരുകയാണ്.
നേരത്തെ കുൽഗാമിലെ മോഡർഗാം ഗ്രാമത്തിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികൻ വീരമൃത്യു വരിച്ചു. ഇന്റലിജൻസ് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഭവസ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.