234 മണ്ഡലങ്ങളിലും നന്ദിപ്രകടന പൊതുയോഗങ്ങൾക്ക് തമിഴ്‌നാട് ബിജെപി; അടുത്ത രണ്ട് വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിൽ രാഷ്ട്രീയ പുനഃക്രമീകരണമെന്ന് അണ്ണാമലൈ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

234 മണ്ഡലങ്ങളിലും നന്ദിപ്രകടന പൊതുയോഗങ്ങൾക്ക് തമിഴ്‌നാട് ബിജെപി; അടുത്ത രണ്ട് വർഷത്തിനുള്ളിൽ തമിഴ്‌നാട്ടിൽ രാഷ്‌ട്രീയ പുനഃക്രമീകരണമെന്ന് അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 01:34 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും നന്ദി പ്രകടന പൊതുയോഗങ്ങൾ സംഘടിപ്പിക്കാൻ ബിജെപി ഒരുങ്ങുന്നു. ഇതിനായി അടുത്ത മാസം സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന പ്രസിഡൻ്റ് കെ അണ്ണാമലൈ പാർട്ടി ഭാരവാഹികൾക്ക് നിർദേശം നൽകി. ചെന്നൈയിലെ വനഗരത്ത് പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അടുത്ത രണ്ട് വർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും തമിഴ്‌നാട്ടിൽ ഒരു രാഷ്‌ട്രീയ പുനഃക്രമീകരണം സംഭവിക്കാം. അതിനാൽ ബിജെപി ഭാരവാഹികൾ ഈ അവസരം പ്രയോജനപ്പെടുത്തണം. അടുത്ത രണ്ട് വർഷം തമിഴ്നാട്ടിൽ ബിജെപിക്ക് നിർണായകമാണ്. 2026ൽ സംസ്ഥാനത്ത് ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ യുവാക്കൾ താഴെത്തട്ടിലേക്ക് പോകണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഡിഎംകെ സർക്കാർ സാധാരണക്കാരന്റെ ജീവന് ഉറപ്പില്ലാത്തതുപോലെയാണ് പ്രവർത്തിക്കുന്നത്. ഇത്രയും അക്രമാസക്തമായ ഒരു സംസ്ഥാനം മുമ്പ് തമിഴ്‌നാട് കണ്ടിട്ടില്ല. ഡിഎംകെ സർക്കാരിന്റെ കീഴിൽ കഴിഞ്ഞ മൂന്ന് വർഷമായി ഇത് തുടരുകയാണ്, ഡിഎംകെ സർക്കാർ സാധാരണക്കാരന്റെ ശബ്ദം അടിച്ചമർത്തുമ്പോൾ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ തിന്മയുടെ ഭരണം അട്ടിമറിക്കപ്പെടുന്നതുവരെ ബിജെപിയുടെ ശബ്ദം സാധാരണക്കാരന്റെ ശബ്ദമാകണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സംസാരിച്ച കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഡിഎംകെ സർക്കാരിനെ വിമർശിക്കുകയും സ്റ്റാലിന്റെ കുടുംബത്തിൽ നിന്നുള്ള പലരും മുഖ്യമന്ത്രിയെ റിമോട്ട് കൺട്രോൾ ചെയ്യുകയാണെന്നും ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകമെമ്പാടും തമിഴ് സംസ്‌കാരത്തിന്റെ അഭിമാനം സ്ഥാപിക്കുമ്പോൾ ഇൻഡി സഖ്യം നേതാക്കൾ തമിഴ് സംസ്‌കാരത്തെ അവഹേളിക്കുന്നതിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദ

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ ഉണ്ടായ ജീവഹാനിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് എക്‌സൈസ് വകുപ്പ് മന്ത്രി എസ് മുത്തുസാമി മന്ത്രിസ്ഥാനത്ത് നിന്ന് മാറണമെന്ന് ആവശ്യപ്പെടുന്നതുൾപ്പെടെ നിരവധി പ്രമേയങ്ങൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അംഗീകരിച്ചു. സത്യം പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം വേണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

ഈ യോഗത്തിൽ കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ, സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ ,എന്നവരെ കൂടാതെ കേന്ദ്ര സഹമന്ത്രി എൽ.മുരുകൻ, പാർട്ടി മുതിർന്ന പാർട്ടി ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.

Tags: Tamilnadu BJP
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies