ഹത്രാസിലേക്ക് ഓടി, എന്നാൽ കള്ളക്കുറിച്ചിയെ തിരിഞ്ഞു നോക്കിയില്ല; ഡിഎംകെയ്‌ക്കെതിരെ പ്രതികരിക്കാൻ രാഹുലിന് ഭയം; ഷെഹ്‌സാദ് പൂനാവല്ല
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹത്രാസിലേക്ക് ഓടി, എന്നാൽ കള്ളക്കുറിച്ചിയെ തിരിഞ്ഞു നോക്കിയില്ല; ഡിഎംകെയ്‌ക്കെതിരെ പ്രതികരിക്കാൻ രാഹുലിന് ഭയം; ഷെഹ്‌സാദ് പൂനാവല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 04:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. രാഹുൽ ഒരു യഥാർത്ഥ നേതാവല്ലെന്നും അവസരത്തിനൊത്ത് പെരുമാറുന്ന ആളാണെന്നും പൂനാവല്ല തുറന്നടിച്ചു. ബഹുജൻ പാർട്ടി നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഡിഎംകെയ്‌ക്കെതിരെ പ്രതികരിക്കാൻ രാഹുൽ തയ്യാറായില്ല. കള്ളക്കുറിച്ചിയിൽ വ്യാജ മദ്യം കുടിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായമെത്തിക്കാനോ അവരെ സന്ദർശിക്കാനോ രാഹുൽ ശ്രമിച്ചില്ലെന്നും പൂനാവല്ല കുറ്റപ്പെടുത്തി.

” ഹത്രാസിലെ ദുരന്തമുഖത്തേക്ക് രാഹുൽ ഓടിയെത്തി. എന്നാൽ കള്ളക്കുറിച്ചിയിൽ വ്യാജ മദ്യം കുടിച്ച് മരണപ്പെട്ടവരുടെ കുടുംബത്തെ തിരിഞ്ഞുനോക്കാൻ രാഹുൽ തയ്യാറായില്ല. അടുത്തിടെ ബഹുജൻ പാർട്ടി നേതാവ് ആംസ്‌ട്രോങ്ങ് കൊല്ലപ്പെട്ടു. എന്നാൽ ഇതിനെതിരെയോ ഡിഎംകെയ്‌ക്കെതിരെയോ പ്രതികരിക്കാൻ രാഹുൽ തയ്യാറായില്ല. കാരണം ഡിഎംകെയ്‌ക്കെതിരെ പ്രതികരിക്കാൻ രാഹുലിന് ഭയമാണ്. അതിനാൽ തമിഴ്‌നാട്ടിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്.”- ഷെഹ്‌സാദ് പൂനാവല്ല പറഞ്ഞു.

ഡിഎംകെ സർക്കാരിന്റെ കീഴിൽ ജനങ്ങൾ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്ന കാഴ്ചകളാണ് ദിനവും ഇപ്പോൾ തമിഴ്‌നാട്ടിൽ നടക്കുന്നത്. ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. കള്ളക്കുറിച്ചിയിൽ വ്യാജ മദ്യ ദുരന്തം കാരണം 65ഓളം ആളുകളുടെ ജീവൻ പൊലിഞ്ഞു. എന്നാൽ കോൺഗ്രസോ പ്രതിപക്ഷ നേതാവോ ഇതിനെതിരെ ചെറുവിരൽ അനക്കാൻ തയ്യാറായില്ല. ഡിഎംകെയെ എതിർക്കാൻ കോൺഗ്രസിന് ഭയമാണ്.

ഡിഎംകെയ്‌ക്കെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് രാഹുലിന് പറയാൻ ധൈര്യമുണ്ടോ? സ്റ്റാലിന്റെ ഗവൺമെന്റിനെതിരെ രാഹുൽ എപ്പോഴെങ്കിലും സമ്മർദ്ദം ചെലുത്തിയിട്ടുണ്ടോ? ഇതിൽ നിന്ന് തന്നെ തമിഴ്‌നാട്ടിലെ സർക്കാരും കോൺഗ്രസും ദളിതരെയും പാവപ്പെട്ട ജനങ്ങളെയും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മനസിലാക്കാവുന്നതാണെന്നും ഷെഹ്‌സാദ് പൂനാവല്ല തുറന്നടിച്ചു.

Tags: CongressBJPShehsadh poonavallaSlams Rahul
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies