ഗായകന്‍ പി.ജയചന്ദ്രന്‍ മരിച്ചെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നുമടക്കമുള്ള വ്യാജവാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് കുടുംബം രംഗത്ത് വന്നു. വ്യാജവാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും കുടുംബം അറിയിച്ചു. പ്രായാധിക്യത്തിന്റെ ചില പ്രശ്‌നങ്ങള്‍ അലട്ടുന്നതല്ലാതെ അദ്ദേഹത്തിന് ഗുരുതരമായ ഒരു പ്രശ്‌നവും ഇല്ല. ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് ഒരുമാസം മുന്‍പെടുത്ത ചിത്രമാണെന്നും കുടുംബം വ്യക്തമാക്കി.
ഗായകന്‍ പി.ജയചന്ദ്രന്‍ അന്തരിച്ചു, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം തുടങ്ങിയ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിൽ ദിവസങ്ങളായി പ്രചരിപ്പിക്കുന്നത്. അദ്ദേഹം ഇപ്പോക്ഷള്‍ വീട്ടിലാണെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വാര്‍ത്തകള്‍ ചമച്ച് വിടുന്നതാണെന്നും കുടുംബം രൂക്ഷമായി പ്രതികരിച്ചു.
അദ്ദേഹത്തിന് എന്തൊക്കെയോ ഗുരുതര അസുഖങ്ങളുണ്ടെന്നും മരിച്ചെന്നുമൊക്കെയാണ് പ്രചരിപ്പിക്കുന്നത്. അദ്ദേഹത്തിന് യാതൊരു കുഴപ്പവുമില്ലെന്നും കുടുംബം അറിയിക്കുന്നു. പോയ മാര്‍ച്ചിലാണ് അദ്ദേഹത്തിന്റെ 80-ാം ജന്മദിനം ആഘോഷിച്ചത്. കുറച്ചു കാലമായി ചികിത്സയിലായിരുന്നെങ്കിലും ഡോക്ടറുടെ നിർദ്ദേശപ്രകാരം അദ്ദേഹം സ്വന്തം വീട്ടില്‍ വിശ്രമത്തിലാണിപ്പോൾ.