മാലിന്യത്തിന്റെ കൊടുമുടി; എവറസ്റ്റിൽ ടൺ കണക്കിന് വേസ്റ്റ്; നീക്കം ചെയ്യാൻ വർഷങ്ങൾ വേണ്ടിവരുമെന്ന് ഷെർപ്പകൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാലിന്യത്തിന്റെ കൊടുമുടി; എവറസ്റ്റിൽ ടൺ കണക്കിന് വേസ്റ്റ്; നീക്കം ചെയ്യാൻ വർഷങ്ങൾ വേണ്ടിവരുമെന്ന് ഷെർപ്പകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 10:32 pm IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ മൗണ്ട് എവറസ്റ്റിൽ മാലിന്യങ്ങൾ കുന്നുകൂടുന്നതായി റിപ്പോർട്ട്. എവറസ്റ്റിലെ ചപ്പുചവറുകൾ പൂർണമായി നീക്കം ചെയ്യാൻ വർഷങ്ങളോളം സമയം ആവശ്യമായി വരുമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നേപ്പാൾ സർക്കാർ നിയോ​ഗിച്ച ഷെർപ്പകളുടെ നേതൃത്വത്തിലുള്ള സംഘം ശുചീകരണ യജ്ഞത്തിനായി എവറസ്റ്റ് കാമ്പിൽ എത്തിയതിന് പിന്നാലെയാണ് സ്ഥിതി​ഗതികളുടെ ​ഗൗരവം വ്യക്തമായത്. (പടിഞ്ഞാറൻ നേപ്പാളിലെ കുന്നുകളിൽ വസിക്കുന്നവരാണ് ഷെർപ്പകൾ. ഇവരിൽ ഭൂരിഭാഗമാളുകളും ടിബറ്റൻ ജനതയാണ്. എവറസ്റ്റ് മേഖലയെ കാത്തുസൂക്ഷിക്കുന്നതിലും പർവതാരോഹകർക്ക് സഹായമാകുന്നതിലും ഷെർപ്പകളുടെ പങ്ക് വലുതാണ്.)

എവറസ്റ്റ് കാമ്പിലെത്തിയ ശുചീകണ സംഘത്തിൽ സൈനികർ അടക്കമുള്ളവരുണ്ടായിരുന്നു. ഷെർപ്പകളും സൈന്യവും ചേർന്ന് 11 ടൺ മാലിന്യമാണ് നീക്കം ചെയ്തത്. തണുത്തറഞ്ഞ നാല് മൃതദേഹങ്ങളും ഒരു അസ്ഥിക്കൂടവും ഇതിൽ ഉൾപ്പെടുന്നു. ദക്ഷിണ ഭാ​ഗത്തുള്ള കാമ്പിന് സമീപം 50 ടൺ മാലിന്യം നീക്കം ചെയ്യാൻ ശേഷിക്കുന്നുണ്ടെന്നും സംഘം അറിയിച്ചു.

1953ൽ എവറസ്റ്റ് കീഴടക്കിയപ്പോൾ മുതൽ ഇവിടേക്ക് പതിനായിരക്കണക്കിന് ആളുകളാണ് എത്തിപ്പെട്ടിട്ടുള്ളത്. ഇത്രയും പേർ ഇവിടെ വന്ന് പോകുമ്പോൾ അവരുടെ കാൽപ്പാടുകൾ മാത്രമല്ല അവശേഷിക്കപ്പെടുന്നതെന്ന് സംഘം ചൂണ്ടിക്കാട്ടി. പഴയ ടെന്റുകൾ, ഭക്ഷണ സാമ​ഗ്രികൾ, ​ഗ്യാസ് കാട്രിഡ്ജുകൾ, ഓക്സിജൻ ബോട്ടിലുകൾ, ടെന്റ് പാക്കുകൾ, പർവതം കയറാനും ടെന്റ് കെട്ടാനും ഉപയോ​ഗിക്കുന്ന കയറുകൾ തുടങ്ങിയവയാണ് ചവറുകളിൽ അധികവും.

എവറസ്റ്റ് കാമ്പുകളിലെ മാലിന്യകൂമ്പാരത്തിന് തടയിടാൻ പർവതാരോഹകർക്ക് കർശന നിർദേശംനേപ്പാൾ സർക്കാർ നൽകിയിരുന്നു. പർവതാരോഹണത്തിനായി കൊണ്ടുവരുന്ന വസ്തുക്കൾ എല്ലാം തിരികെ പോകുമ്പോൾ കൊണ്ടുപോകണമെന്നാണ് നിർദേശം. എന്നിരുന്നാലും പഴയ പര്യവേഷണങ്ങളുടെ ബാക്കിപത്രങ്ങൾ മാലിന്യകൂമ്പൂരങ്ങളുടെ രൂപത്തിൽ ഇപ്പോഴും എവറസ്റ്റ് കാമ്പുകളിലുണ്ട്.

ടോർച്ചിൽ ഉപയോഗിക്കുന്ന റീച്ചർജ് ചെയ്യാൻ കഴിയുന്ന ബാറ്ററികളാണ് കണ്ടെത്തിയ മാലിന്യങ്ങളിൽ ഏറ്റവും പഴക്കമുള്ളത്. 1957ലെ ബാറ്ററികളാണ് കണ്ടെത്തിയതെന്ന് ഷെർപ്പകളിലൊരാൾ പ്രതികരിച്ചു.

Tags: EVERESTMount EverestGarbage
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

Latest News

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies