ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച നായകൻ; കൽക്കട്ടയുടെ രാജകുമാരൻ സൗരവ് ഗാംഗുലിക്ക് ഇന്ന് 52-ാം ജന്മദിനം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച നായകൻ; കൽക്കട്ടയുടെ രാജകുമാരൻ സൗരവ് ഗാംഗുലിക്ക് ഇന്ന് 52-ാം ജന്മദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 08:20 am IST
Facebook
Twitter
WhatsAppTelegram

സൗരവ് ചന്ദീദാസ് ഗാംഗുലി, ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയെഴുതിയ കൽക്കട്ടയുടെ രാജകുമാരന് ഇന്ന് 52-ാം ജന്മദിനം. ആധുനിക ക്രിക്കറ്റിലെ പ്രതിഭാ ശേഷിയുടെ ഉരക്കല്ലുകളായ കപ്പുകളുടെ എണ്ണത്തിലോ കണക്കുപുസ്തകത്തിലോ നമ്മളധികം ഈ മനുഷ്യനെ കാണാൻ ഇടയില്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇരുണ്ട കാലഘട്ടത്തിൽ കളിമറന്നു പോയൊരു ആൾക്കൂട്ടത്തെ ടീമാക്കി മാറ്റിയ ആ മാന്ത്രികതയ്‌ക്ക് പിന്നിൽ അയാളായിരുന്നു. ഒരു കാലത്തെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഊർജ്ജവും കരുത്തുമെല്ലാം ഗാംഗുലി തന്നെയായിരുന്നു.

മുഹമ്മദ് അസറുദ്ദീൻ തകർത്തെറിഞ്ഞ ഒരു രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ വീണ്ടെടുക്കലായിരുന്നു ഗാംഗുലിയുടെ മുന്നിലുണ്ടായിരുന്ന ആദ്യ കടമ്പ. നായക പദവിയിലെത്തിയതിന് ശേഷമുള്ള ആദ്യ ഐസിസി ടൂർണമെന്റിൽ തന്നെ ടീമിനെ ഫൈനലിലെത്തിച്ച് കൊണ്ട് അയാൾ വരവറിയിച്ചു. ഗ്രൗണ്ടിനകത്തും പുറത്തും അയാൾ പകരക്കാരനില്ലാത്ത ക്യാപ്റ്റനായി മാറി. അദ്ദേഹത്തിന്റെ ഇച്ഛാ ശക്തിയാണ് ഇന്ത്യൻ ടീമിന്റെ തലവരയെ മാറ്റി മറച്ചത്. യുവതാരങ്ങളെ കണ്ടെത്താനും പ്രചോദിപ്പിക്കാനും വളർത്തിയെടുക്കാനും ദാദയെ പോലെ ആർക്കും കഴിഞ്ഞിട്ടില്ല. വിരേന്ദർ സെവാഗ്, മുഹമ്മദ് കൈഫ്, യുവരാജ് സിംഗ്, മഹേന്ദ്ര സിംഗ് ധോണി, ഇർഫാൻ പത്താൻ, ഹർഭജൻ സിംഗ് ഇവരെയെല്ലാം മികച്ച കളിക്കാരായി രൂപപ്പെടുത്തിയതിൽ ഗാംഗുലിയുടെ പങ്ക് എടുത്ത് പറയുക തന്നെ വേണം.

1992-ലെ വെസ്റ്റിൻഡീസ് പര്യടനത്തിലാണ് ഗാംഗുലിയുടെ അരങ്ങേറ്റം. പത്തൊൻപതാം വയസ്സിൽ ടീമിലെത്തിയപ്പോൾ അഹങ്കാരി എന്നായിരുന്നു വിശേഷണം. എന്നാൽ അരങ്ങേറ്റത്തിലെ പ്രകടനം മോശമായിരുന്നതിനാൽ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ആഭ്യന്തര ക്രിക്കറ്റിൽ സജീവമായ ഗാംഗുലിയെ വർഷങ്ങൾക്ക് ശേഷം ടീമിലെ പടലപിണക്കങ്ങൾ കാരണം നവ്‌ജോത് സിംഗിന് പകരക്കാരനായി ഇംഗ്ലണ്ട് പര്യടനത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. രണ്ടാം വരവിലെ അരങ്ങേറ്റം മനോഹരമായ സെഞ്ച്വറിയോട് കൂടി ഗാംഗുലി അർത്ഥപൂർണമാക്കി.

2008ൽ വിരമിക്കുമ്പോൾ 113 ടെസ്റ്റിൽ 16 സെഞ്ച്വറിയോടെ 7212 റൺസും 311 ഏകദിനത്തിൽ 22 സെഞ്ച്വറിയോടെ 11363 റൺസും സ്വന്തം പേരിനൊപ്പം കുറിച്ചിരുന്നു. അപ്പോഴേക്കും ഗാംഗുലിക്ക് അഹങ്കാരിയെന്ന വിശേഷണം ഇന്ത്യയുടെ സ്വകാര്യ അഹങ്കാരം എന്ന അംഗീകാരമായി മാറി.

Tags: sourav gangulyHappy Birthday
Share
Tweet
SendShare

More News from this section

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

Latest News

വിവാഹം കഴിഞ്ഞിട്ട് ആറുമാസം; ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കുപ്പിയെടുക്കുന്നു ഒഴിക്കുന്നു!!! മലപ്പുറത്ത് മദ്യപിച്ച് ലക്ക് കെട്ട് അധ്യാപികമാർ; നിലമ്പൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിൽ നിന്നുള്ള ദൃശ്യങ്ങളും ഓഡിയോ സന്ദേശവും ജനം ടിവിക്ക്

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആറിലും കള്ളക്കളിയെന്ന് കണ്ടെത്തൽ, ആന്റോയ്‌ക്ക് വൻലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും; ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയും; സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ച് കാന്തപുരം

‘മര്യാദയ്‌ക്ക് സംസാരിക്കണം’; വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

മാധ്യമപ്രവർത്തകനും നടനുമായ രഗീഷ് രാജ അന്തരിച്ചു

റാണിപുരത്ത് സിപ് ലൈൻ അപകടം; ഓപ്പറേറ്ററായ യുവാവ് മരിച്ചു, ദുരന്തം ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies