'സൈനികർ ജനഹൃദയങ്ങളിൽ ജീവിക്കുന്നു'; മേജർ മുസ്തഫ ബൊഹാറയ്ക്ക് മരണാനന്തര ബഹുമതി; ശൗര്യചക്ര ഏറ്റുവാങ്ങി മാതാവ് ഫാത്തിമ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സൈനികർ ജനഹൃദയങ്ങളിൽ ജീവിക്കുന്നു’; മേജർ മുസ്തഫ ബൊഹാറയ്‌ക്ക് മരണാനന്തര ബഹുമതി; ശൗര്യചക്ര ഏറ്റുവാങ്ങി മാതാവ് ഫാത്തിമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 09:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ” സൈനികർ മരിക്കുന്നില്ല, പകരം അവർ ഓരോ ജനങ്ങളുടെയും ഹൃദയത്തിൽ അനശ്വരമായി ജീവിക്കുന്നു.” മകനോടുള്ള വാത്സല്യത്താൽ വാക്കുകൾ ഇടറിയെങ്കിലും മേജർ മുസ്തഫ ബൊഹാറ എന്ന സൈനികനെ ഓർത്ത് അമ്മ ഫാത്തിമ ബൊഹാറയുടെ കണ്ണിൽ അഭിമാനമായിരുന്നു. രാജ്യത്തിനായി വീരമൃത്യുവരിച്ച മേജർ മുസ്തഫ ബൊഹാറയ്‌ക്ക് മരണാനന്തര ബഹുമതിയായി ലഭിച്ച ശൗര്യചക്ര രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് മാതാവ് ഫാത്തിമയും പിതാവും ചേർന്ന് ഏറ്റുവാങ്ങി.

” രാജ്യസേവനമാകണം ആദ്യം എന്ന ലക്ഷ്യത്തോടെയായിരുന്നു മുസ്തഫ ജീവിച്ചിരുന്നത്. ഫോൺ വിളിക്കുമ്പോഴും കത്തുകളിലൂടെയും ഉയർന്ന ഉദ്യോഗസ്ഥർ നിരന്തരം നൽകുന്ന പ്രോത്സാഹനത്തിന്റെയും പ്രചോദനത്തിന്റെയും കാര്യങ്ങൾ അവൻ പങ്കുവയ്‌ക്കുമായിരുന്നു. മുസ്തഫയുടെ വിയോഗ വാർത്ത എനിക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി.

അവൻ മരണപ്പെടുന്നതിന് മുമ്പ് തന്നെ എനിക്കെന്തോ ഉൾവിളി വന്നിരുന്നു. രണ്ട് ദിവസം ഞാൻ ആഹാരം കഴിച്ചില്ല. ഒരുപാട് കരഞ്ഞു. പിന്നീട് ആ വാർത്ത എത്തി.. എന്നാൽ സൈനികർ ഒരിക്കലും മരിക്കുന്നില്ല. അവർ ഓരോ ഹൃദയങ്ങളിലൂടെയും മറ്റൊരു ജീവിതമാണ് ജീവിക്കാൻ പോകുന്നത്.”- ഫാത്തിമ ബൊഹാറ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ധീരതയും അസാമാന്യ വീര്യവും പ്രകടിപ്പിച്ച കരസേനയിലെയും അർദ്ധ സൈനിക സേനയിലെയും ഉദ്യോഗസ്ഥർക്ക് മരണാനന്തര ബഹുമതികൾ ഉൾപ്പെടെ 10 കീർത്തി ചക്രങ്ങൾ രാഷ്‌ട്രപതി ദ്രൗപദി മുർമു നൽകിയത്. ഇതിൽ ഏഴണ്ണം മരണാനന്തര ബഹുമതികളായിരുന്നു. 2022 ഒക്ടോബറിലായിരുന്നു മുസ്തഫ ബൊഹാറ വീരമൃത്യവരിച്ചത്. ആർമി എയർ ഓപ്പറേഷനിടെ തീപിടിച്ച ഹെലികോപ്റ്റർ ജനവാസമേഖലയിൽ വീഴാതെ മാറ്റി നിർത്തുന്നതിനിടെ വീരമൃത്യുവരിക്കുകയായിരുന്നു.

Tags: Shaurya ChakraDroupadi MurmuFatema BoharaMustafa Bohara
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies