ഭീകരവാദ പ്രവർത്തനങ്ങളെ ശക്തമായി ചെറുക്കും; മോസ്‌കോ- കത്വ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ച് മോദിയും പുടിനും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവാദ പ്രവർത്തനങ്ങളെ ശക്തമായി ചെറുക്കും; മോസ്‌കോ- കത്വ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ച് മോദിയും പുടിനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 06:13 am IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കുന്നതിനായി ഇന്ത്യയും റഷ്യയും പരസ്പരം സഹകരണത്തോടെ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂലൈ 8ന് ജമ്മുകശ്മീരിലെ കത്വ മേഖലയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിലും ജൂൺ 23ന് റഷ്യയിലെ ഡാഗെസ്താനിലും മാർച്ച് 22 ന് മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിലും നടന്ന ഭീകരാക്രമണങ്ങളെ ഇരു നേതാക്കളും ശക്തമായി അപലപിച്ചു.

ഭീകരാക്രമണങ്ങളും ഭീകരവാദികൾക്ക് സഹായം നൽകുന്ന ശൃംഖലകളും ഇല്ലാതാക്കുന്നതിനായി ഇരു രാജ്യങ്ങളും പരസ്പരം സഹകരണത്തോടെ ശക്തമായി പോരാടുമെന്ന് നേതാക്കൾ പറഞ്ഞു. പാകിസ്താനിൽ നിന്ന് അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങളാണ് ഇന്ത്യ നേരിടുന്നത്. അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കാൻ സാധിക്കില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അന്താരാഷ്‌ട്ര തലത്തിലുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ഇരുപക്ഷവും ആഹ്വാനം ചെയ്തിട്ടുണ്ട്. യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെയും യുഎൻ ജനറൽ അസംബ്ലിയുടെയും തീവ്രവാദ വിരുദ്ധ പ്രമേയങ്ങൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. തീവ്രവാദത്തെ ഒരു മതവുമായോ, ദേശീയതയുമായോ, വംശീയ വിഭാഗവുമായോ ബന്ധപ്പെടുത്തരുതെന്നും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെയും അവരെ പിന്തുണയ്‌ക്കുന്നവരെയും ജാതിമത ഭേദമന്യേ ശിക്ഷിക്കണമെന്നും ഇരു നേതാക്കളും ആവർത്തിച്ചു.

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി റഷ്യയിലെത്തിയത്. റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തിരുന്നു. റഷ്യയിലെ ദ്വിദിന സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഇന്ന് ഓസ്ട്രിയയിലെത്തി. ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമറുമായും ഇന്ത്യൻ സമൂഹമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Tags: RussiaTerror AttackPresident Vladimir Putinpm modiIndiaFEATURED2
Share
Tweet
SendShare

More News from this section

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies