മുംബൈയിൽ BMW കാറിടിച്ച് സ്ത്രീ മരിച്ച സംഭവം; പ്രതി ഒളിവിൽ കഴിഞ്ഞത് നാലിടങ്ങളിൽ; സുഹൃത്ത് മൊബൈൽ ഫോൺ ഓണാക്കിയത് കേസിൽ നിർണായകമായി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുംബൈയിൽ BMW കാറിടിച്ച് സ്ത്രീ മരിച്ച സംഭവം; പ്രതി ഒളിവിൽ കഴിഞ്ഞത് നാലിടങ്ങളിൽ; സുഹൃത്ത് മൊബൈൽ ഫോൺ ഓണാക്കിയത് കേസിൽ നിർണായകമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 08:38 am IST
FacebookTwitterWhatsAppTelegram

മുംബൈ: മുംബൈ ന​ഗരത്തിൽ ബിഎംഡബ്ല്യു കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ നിർണായകമായത് സു​ഹൃത്തിന്റെ ഫോൺ. പ്രതി മിഹിർ ഷായുടെ സുഹൃത്തും ഒളിവിൽ കഴിയാൻ സഹായിച്ച കൂട്ടുപ്രതിയുമായ അവ്ദീപിന്റെ ഫോൺ സ്വിച്ച് ഓണായതോടെയാണ് പ്രതിയെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. നാലിടങ്ങളിലായി മൂന്ന് ദിവസമാണ് പ്രതി ഒളിവിൽ കഴിഞ്ഞത്.

അപകടത്തിന് ശേഷം കലാ നഗറിലുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണ് മിഹിർ ഷാ ആദ്യമെത്തിയത്. അപകടത്തിന് ശേഷം 40 തവണ ഇവർ തമ്മിൽ ഫോണിൽ സംസാരിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സുഹൃത്തിന്റെ സഹോദരിയും ബിസിനസ് പങ്കാളിയുമായ പൂജയാണ് പിന്നീട് പ്രതിയെ സഹായിച്ചത്. പ്രതിയെയും കുടുംബത്തെയും പൂജ ഗോരേഗാവിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി രഹസ്യമായി താമസിപ്പിച്ചു.

അവിടെ സുരക്ഷിതമല്ലെന്ന് മനസിലാക്കിയ പ്രതിയും കൂട്ടരും രണ്ട് കാറുകളിലായി താനെ വെസ്റ്റിലെ യൂർഹിൽസ് റിസോർട്ടിലേക്ക് പുറപ്പെട്ടു. കുറച്ച് സമയം ഇവിടെ തങ്ങിയ ശേഷം അവർ മുർബാദിലെ മറ്റൊരു റിസോർട്ടിലേക്ക് പോയി. അവിടെ കുടുംബത്തെ നിർത്തിയ ശേഷം മിഹിറും സുഹൃത്ത് അവ്ദീപും വിരാറിലെ റിസോർട്ടിലേക്ക് പോവുകയായിരുന്നു.

റിസോർട്ടിലെ മുറിയിൽ വച്ച് അവ്ദീപ് ഫോൺ സ്വിച്ച് ഓൺ ആക്കി. ഇതാണ് പ്രതിയെ കണ്ടെത്തുന്നതിന് നിർണായകമായത്. ആറ് സംഘങ്ങളായി ചേർന്നാണ് പൊലീസ് പ്രതിക്കായി തിരച്ചിൽ നടത്തിയത്. പ്രതിയുടെ അമ്മയും സഹോദരിമാരും ഉൾപ്പെടെ 12 പേരെയാണ് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Tags: MumbaiMihir ShahBMW hit-and-run case
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies