ആപ്പിന് വീണ്ടും തിരിച്ചടി: കെജ്‌രിവാൾ ദളിതരെ വഞ്ചിച്ചെന്ന് മുൻ മന്ത്രി; ബിജെപിയിൽ അംഗത്വം സ്വീകരിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആപ്പിന് വീണ്ടും തിരിച്ചടി: കെജ്‌രിവാൾ ദളിതരെ വഞ്ചിച്ചെന്ന് മുൻ മന്ത്രി; ബിജെപിയിൽ അംഗത്വം സ്വീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 05:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആംആദ്മി പാർട്ടിയിൽ നിന്നും രാജിവച്ച ഛത്തർപൂർ എംഎൽഎ കർതാർ സിംഗ് തൻവാറും ഡൽഹി മുൻ മന്ത്രി രാജ് കുമാർ ആനന്ദും ഭാര്യ വീണ ആനന്ദും ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്‌ദേവ, ദേശീയ ജനറൽ സെക്രട്ടറി അരുൺ സിം​ഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അം​ഗത്വം സ്വീകരിച്ചത്.

ബിജെപിയിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അം​ഗത്വം സ്വീകരിച്ചതിന് ശേഷം രാജ് കുമാർ ആനന്ദ് പറഞ്ഞു. ബിജെപിയോടൊപ്പം ചേർന്നുകൊണ്ട് താൻ ഉൾപ്പെട്ടിരിക്കുന്ന ദളിത് സമൂഹത്തിന് വേണ്ടി പ്രവർത്തിക്കും. ആംആദ്മി പാർട്ടിയോട് ദളിതർക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് പറഞ്ഞപ്പോൾ, തന്റെ വാക്കുകൾ അവർ നിരസിച്ചെന്നും മുൻ മന്ത്രി വ്യക്തമാക്കി. അരവിന്ദ് കെജ്‍രിവാളിന്റെ മന്ത്രിസഭ കഴിഞ്ഞ ഒമ്പത് വർഷമായി ദളിതർക്കു വേണ്ടിയുള്ള ഫണ്ട് ഉപയോ​ഗിച്ചിട്ടില്ല. മുഖ്യമന്ത്രി ദളിതരെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ഏപ്രിലിലാണ് രാജ് കുമാർ ആനന്ദ് എഎപി വിട്ടത്. അഴിമതി കേസിൽ ആം ആദ്മി പാർട്ടി കൺവീനർ അറസ്റ്റിലായതിനെ തുടർന്നാണ് ആനന്ദ് പാർട്ടി വിട്ടത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭയിലെ ദളിത് വിഭാ​ഗത്തിൽ നിന്നുള്ള നേതാവായിരുന്നു ആനന്ദ്. അഴിമതിക്കെതിരെ പോരാടാനാണ് എഎപി എന്ന പാർട്ടി രൂപീകരിച്ചത്. എന്നാൽ, പാർട്ടി അഴിമതിയുടെ ചതുപ്പിൽ മുങ്ങിയിരിക്കുകയാണെന്ന് അറിയിച്ചതിന് ശേഷമാണ് രാജ് കുമാർ ആനന്ദ് പാർട്ടി വിട്ടത്.

 

Tags: BJPAAParavind kejrivalRaaj Kumar Anand
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies