ബ്ലഡി ബെഗ്ഗഴ്സ്: സർക്കാർ വേണ്ടുവോളം കൈനീട്ടുന്നുണ്ട്, അതുമതി; വിദേശത്ത് വിലസുന്ന 'പ്രൊഫഷണൽ' പാക് ഭിക്ഷാടകരുടെ പാസ്പോർട്ട് റദ്ദാക്കി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്ലഡി ബെഗ്ഗഴ്സ്: സർക്കാർ വേണ്ടുവോളം കൈനീട്ടുന്നുണ്ട്, അതുമതി; വിദേശത്ത് വിലസുന്ന ‘പ്രൊഫഷണൽ’ പാക് ഭിക്ഷാടകരുടെ പാസ്പോർട്ട് റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 09:46 pm IST
FacebookTwitterWhatsAppTelegram

സാമ്പത്തിക ഞെരുക്കത്തിൽ ഉഴലുന്ന പാകിസ്താൻ.. എങ്ങും പട്ടിണിയും പരിവട്ടവും മാത്രം.. റോക്കറ്റ് വേ​ഗത്തിൽ കുതിച്ചുയർന്ന ഇന്ധനവില.. ഒരുതരി ​ഗോതമ്പ് പൊടിക്ക് വേണ്ടി ജനങ്ങൾ നെട്ടോട്ടമോടേണ്ട അവസ്ഥ.. വിലക്കയറ്റത്തിൽ കണ്ണുതള്ളി നിൽക്കുന്ന ഭരണകൂടം. ഇനിയൊരു സുഹൃദ് രാജ്യത്തിന് മുൻപിലും കൈനീട്ടി ചെല്ലാൻ ബാക്കിയില്ലാതെ നിൽക്കേണ്ടി വരുന്ന ​ഗതികേട്..

കഴിഞ്ഞ ഏതാനും നാളുകളായി പാകിസ്താൻ അഭിമുഖീകരിക്കേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധി സമാനതകളില്ലാത്തതായിരുന്നു. അതുകൊണ്ട് തന്നെ അന്താരാഷ്‌ട്ര നാണ്യനിധിയും ലോകബാങ്കും മുതൽ സർവ സുഹൃദ് രാജ്യങ്ങളിലും വരെ പാക് സർക്കാർ വിദേശസഹായത്തിനായി കൈനീട്ടി. ഇത് സ്ഥിരം പല്ലവിയായതോടെ, കടം നൽകി മടുത്ത പല സുഹൃദ്​രാജ്യങ്ങളും പാകിസ്താനോട് നീരസം പ്രകടിപ്പിക്കാനും തുടങ്ങി. വെറും ‘യാചകർ’ മാത്രമായി പാകിസ്താനെ പലരും വിശേഷിപ്പിക്കാൻ തുടങ്ങിയെന്നത് രണ്ട് വർഷം മുൻപ് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

യാചകരെന്നും ഭിക്ഷ തേടുന്നവരെന്നും കൈനീട്ടി നടക്കുന്നവരെന്നും ലോകം മുഴുവൻ കുറ്റപ്പെടുത്താൻ തുടങ്ങിയപ്പോൾ ‘യാചന’ എന്ന വാക്കിനോട് പോലും വെറുപ്പായി പാക് ഭരണകൂടത്തിന്. അധ്വാനിക്കാതെ ഭിക്ഷ തേടി നടക്കുന്ന സ്വഭാവം പാക് ജനതയുടെ രക്തത്തിൽ അലിഞ്ഞതാണെന്ന് തോന്നിപ്പിക്കുന്ന വിധം പാക് പൗരന്മാർ വിദേശരാജ്യങ്ങളിൽ പെരുമാറാൻ തുടങ്ങിയതും ഇതിന് ആക്കംകൂട്ടി. സമ്പന്നമായ ​ഗൾഫ് രാജ്യങ്ങളിലെത്തി ഭിക്ഷാടനം നടത്തുന്ന പതിവ് ശൈലിയാണ് ഒട്ടുമിക്ക പാക് പൗരന്മാരും സ്വീകരിച്ചത്. തീർത്ഥാടക വിസയിൽ സൗദിയിലും ഇറാനിലും ഇറാഖിലുമൊക്കെ എത്തി ഭിക്ഷ തേടി കീശ വീർപ്പിക്കുന്നതായിരുന്നു രീതി. വിദേശരാജ്യങ്ങളിൽ അറസ്റ്റിലായ ഭിക്ഷാടകരിൽ 90 ശതമാനവും പാകിസ്താനികളാണെന്ന കണക്കും ഇക്കാര്യത്തെ സാധൂകരിക്കുന്നു.

പാക് കുറ്റവാളികളെക്കൊണ്ട് നിറഞ്ഞുവെന്നും അതിനാൽ അവരെ നാടുകടത്തുകയാണെന്നും ഇറാഖും സൗദിയും പലപ്പോഴായി പരാതി പറഞ്ഞിട്ടുമുണ്ട്. പാക് വിദേശകാര്യ സെക്രട്ടറി തന്നെയാണ് പാക് സെനറ്റിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.  ഭിക്ഷാടനം ഒരു ബിസിനസാക്കി മാറ്റിയ ഇക്കൂട്ടരെ നിലയ്‌ക്ക് നിർത്തിയില്ലെങ്കിൽ ചീത്തപ്പേര് മാറില്ലെന്ന തിരിച്ചറിവിലെത്തിയിരിക്കുകയാണ് നിലവിൽ പാകിസ്താൻ. ഇതിന്റെ ഭാ​ഗമായി രാജ്യത്തിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന രണ്ടായിരത്തിലധികം ‘പ്രൊഫഷണൽ’ ഭിക്ഷാടകരുടെ പാസ്‌പോർട്ട് സസ്പെൻഡ് ചെയ്യാൻ പാക് സർക്കാർ തീരുമാനിച്ചു.

ഇതിനായി എല്ലാ പാക് എംബസികളുടെയും സഹായമാണ് ഭരണകൂടം തേടിയിരിക്കുന്നത്. ഭിക്ഷാടകരായ വ്യക്തികളുടെ പട്ടിക എംബസികളിൽ നിന്ന് ശേഖരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ പാസ്പോർട്ട് ഏഴ് വർഷത്തേക്കാണ് സസ്പെൻഡ് ചെയ്യുക. ഇതിനൊപ്പം ഭിക്ഷാടകരെ വിദേശത്തേക്ക് കടത്താൻ സഹായിക്കുന്ന ഏജന്റുമാരുടെ പാസ്പോർട്ടും അസാധുവാക്കും. സൗദി അടക്കമുള്ള ​രാജ്യങ്ങളിലേക്ക് ഉംറയ്‌ക്ക് എന്ന പേരിൽ പോയി അവിടെ യാചകരായി പണം കൈപ്പറ്റുന്നവരെയാണ് സർക്കാർ ലക്ഷ്യം വച്ചിരിക്കുന്നത്. ഭിക്ഷാടകരായി വിദേശത്ത് വിലസുന്നവരെ നാട്ടിലെത്തിച്ച് ചീത്തപ്പേര് മാറ്റാമെന്ന പ്രതീക്ഷയിലാണ് പാക് സർക്കാർ.

Tags: Pakistanpassportbeggar
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies