കോപ്പ അമേരിക്ക: ഫൈനലിൽ മെസിപ്പടയെ പൂട്ടാൻ കൊളംബിയ, ഫൈനൽ പ്രവേശനം 23 വർഷത്തിന് ശേഷം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കോപ്പ അമേരിക്ക: ഫൈനലിൽ മെസിപ്പടയെ പൂട്ടാൻ കൊളംബിയ, ഫൈനൽ പ്രവേശനം 23 വർഷത്തിന് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 08:38 am IST
Facebook
Twitter
WhatsAppTelegram

കരുത്തർ ഏറ്റുമുട്ടിയ പോരാട്ടത്തിൽ യുറുഗ്വായെ തോൽപ്പിച്ച് കൊളംബിയ കോപ്പ അമേരിക്ക ഫൈനലിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയുടെ ജയം. നോർത്ത് കരോളിന ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 39-ാം മിനിറ്റിൽ ജെഫേഴ്സൺ ലെർമ നേടിയ ഗോളാണ് കൊളംബിയയ്‌ക്ക് ഫൈനലിലേക്ക് വഴിതുറന്നത്. ഇതോടെ ഫൈനലിൽ അർജന്റീന- കൊളംബിയ മത്സരത്തിന് കളമൊരുങ്ങുകയാണ്. ജെയിംസ് റോഡ്രിഗസിന്റെ അസിസ്റ്റിലാണ് ജെഫേഴ്‌സൺ വിജയഗോൾ നേടിയത്. വിംഗിലൂടെ ലഭിച്ച പന്ത് റോഡ്രിഗസ് പെനാൽറ്റി ബോക്സിലേക്ക് നൽകുകയും ജെഫേഴ്‌സൺ ഹെഡറിലൂടെ ലക്ഷ്യം കാണുകയുമായിരുന്നു. ഇതോടെ ഒരു കോപ്പ അമേരിക്കയിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകുന്ന താരമെന്ന റെക്കോഡും റോഡ്രിഗസിന് സ്വന്തമായി. 2021-ലെ ടൂർണമെന്റിൽ മെസി നേടി 5 അസിസ്റ്റുകളെന്ന നേട്ടമാണ് റോഡ്രിഗസ് മറികടന്നത്.

മത്സരത്തിന്റെ തുടക്കം മുതൽ കൊളംബിയയുടെ മുന്നേറ്റമാണ് കണ്ടത്. ആദ്യപകുതിയിലേത് പോലെയുള്ള ആക്രമണങ്ങളും മുന്നേറ്റങ്ങളും രണ്ടാം പകുതിയിൽ കൊളംബിയയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ആദ്യ പകുതിയുടെ അധികസമയത്ത് ഡാനിയൽ മുനോസിന് രണ്ടാം മഞ്ഞക്കാർഡ് കിട്ടി പുറത്തായതാണ് കൊളംബിയയ്‌ക്ക് തിരിച്ചടിയായത്. യുറുഗ്വായ് താരം ഉഗാർട്ടയുടെ നെഞ്ചിൽ കൈമുട്ട് കൊണ്ട് ഇടിച്ചതിനാണ് റഫറി രണ്ടാമതും മഞ്ഞക്കാർഡ്  നൽകിയത്. ഇതോടെ കൊളംബിയ പത്തുപേരായി ചുരുങ്ങി. യുറുഗ്വായ് താരത്തെ ഫൗൾ ടാക്കിൾ ചെയ്തതിനും നേരത്തെ താരത്തിന് മഞ്ഞ കാർഡ് ലഭിച്ചിരുന്നു. രണ്ടാം പകുതിയിൽ യുറുഗ്വായുടെ മികച്ച പ്രകടനമാണ് കാണാൻ സാധിച്ചത്. 66-ാം മിനിറ്റിൽ ലൂയിസ് സുവാരസ് പകരക്കാരനായി എത്തിയതോടെ യുറുഗ്വായ് ഉണർന്നു കളിച്ചു.താരത്തിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒ്ന്നും ലക്ഷ്യം കണ്ടില്ല.

കോപ്പ അമേരിക്കയിൽ മൂന്നാം ഫൈനലിനാണ് കൊളംബിയ ഇറങ്ങുന്നത്. ഇതിന് മുമ്പ് 1975, 2001 എന്നീ വർഷങ്ങളിലാണ് ടീം ഫൈനലിന് യോഗ്യത നേടിയത്. 1975-ൽ റണ്ണേഴ്‌സപ്പായ കൊളംബിയ 2001-ൽ കന്നിക്കിരീടം നേടി. പിന്നീട് നീണ്ട 23 വർഷങ്ങൾക്ക് ശേഷമാണ് ഫൈനലിൽ പ്രവേശിക്കുന്നത്.

Tags: coppa americafinalFEATURED2ColumbiaArgentina vs Columbia
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies